സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം; മലയാളിക്ക് ദാരുണാന്ത്യം

കൊല്ലം പുനലൂര്‍ സ്വദേശിയാണ്

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതം; മലയാളിക്ക് ദാരുണാന്ത്യം
dot image

മുംബൈ: സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താനെ നിവാസിയായ ഗോപാലകൃഷ്ണൻ എസ് പിള്ള ആണ് മരിച്ചത്. കൊല്ലം പുനലൂര്‍ സ്വദേശിയാണ്. റിട്ടയേഡ് റെയില്‍വേ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകനും ആണ് ഇദ്ദേഹം. ശിവാജി പാര്‍ക്കില്‍ സമരത്തിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടായിരുന്നു കോക്രോച്ച് ജനതാ പാര്‍ട്ടി മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നെത്തിയ ആയിരങ്ങളാണ് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ അണിനിരന്നത്. മുംബൈ ശിവാജി പാർക്കിലായിരുന്നു പ്രതിഷേധം. നടി ഷബാന ആസ്മി, മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. യുവാക്കളുടെയും വലിയ പിന്തുണ പ്രതിഷേധത്തിന് ലഭിച്ചു. ശിവസേന-ഉദ്ദവ് താക്കറേ വിഭാഗവും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക എംഎല്‍എ സാവന്ത് പ്രതിഷേധ വേദിയില്‍ ദീപ്‌കെയ്‌ക്കൊപ്പം പങ്കെടുത്തിരുന്നു.

Content Highlights: A Malayali who participated in a CJP protest died after suffering a heart attack during the demonstration

dot image
To advertise here,contact us
dot image