

ഏഷ്യൻ ഗെയിംസ് ഫൈനൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് ആശ്വാസ വാർത്ത. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാക് മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി ഇന്ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിനെത്തില്ല.
പുരുഷ പോരാട്ടത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലാണ് ക്രിക്കറ്റ് ഫൈനൽ. മുൻ നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് നഖ്‌വി ഫൈനൽ വേദിയിലേക്ക് എത്താത്തതെന്നാണ് എസിസി വിശദീകരണം.
നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന ഉറച്ച നിലപാട് ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്തിടെ സ്വീകരിച്ചിരുന്നു. ഫൈനൽ ജയിച്ച് ഇന്ത്യ സ്വർണം നേടിയാൽ നഖ്‌വിയിൽ നിന്ന് മെഡലുകൾ സ്വീകരിക്കേണ്ടിവരുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കഴിഞ്ഞ വർഷം നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫിയും മെഡലുകളും സ്വീകരിക്കാൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം വിസമ്മതിച്ചിരുന്നു. ഇത്തവണ ഏഷ്യാ കപ്പിൽ കിരീടമണിഞ്ഞ വനിതാ ടീമും നഖ്‌വിയിൽ ട്രോഫി സ്വീകരിക്കാൻ തയ്യാറായില്ല.
ഈ രണ്ട് ട്രോഫികളും ഇന്ത്യക്ക് ഇതുവരെ നൽകാൻ നഖ്‍വി തയ്യാറായിട്ടുമില്ല. അതുകൊണ്ട് തന്നെ നഖ്‌വി ഇല്ലാത്തതിനാൽ ഇന്ത്യ മെഡലുകൾ സ്വീകരിക്കും.
content highlights: asian games cricket final naqvi absent india medal hopes