മലയാളി സാമൂഹികപ്രവർത്തകൻ സൗദി അറേബ്യയിൽ അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

സെപ്റ്റംബർ 29-ന് താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മലയാളി സാമൂഹികപ്രവർത്തകൻ സൗദി അറേബ്യയിൽ അന്തരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു
dot image

റിയാദിൽ അന്തരിച്ച മുതിർന്ന പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ കണ്ണൂർ മയ്യിൽ കടൂർ അരോളി വീട്ടിൽ എ വി നാരായണന്റെ (മണി - 57) മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാ സാംസ്‌കാരിക വേദി മലസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം. കഴിഞ്ഞ 33 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന നാരായണൻ പ്രവാസി സമൂഹത്തിൽ ഏറെ സജീവമായിരുന്നു.

സെപ്റ്റംബർ 29-ന് താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സജീവ ഇടപെടലിലൂടെയാണ് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള നിയമനടപടികളും ഔദ്യോഗിക ക്രമീകരണങ്ങളും പൂർത്തിയാക്കിയത്.

പരേതരായ ഇരിങ്ങത്തായ് കൃഷ്ണന്റെയും തമ്പായിയുടെയും മകനാണ് എ വി നാരായണൻ. ഭാര്യ: മഞ്ജുള. മഞ്ജിമ, മാനവ് എന്നിവർ മക്കളാണ്. കമല, സാവിത്രി, ഗംഗാധരൻ, പരേതയായ നന്ദിനി എന്നിവരാണ് സഹോദരങ്ങൾ. നാട്ടിലെത്തിച്ച മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ കോലത്തുവയൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും.

Content Highlights: A.V. Narayanan, known as Mani, a 57-year-old Malayali social worker from Kannur, passed away in Riyadh after collapsing at his residence. He was a member of the Keli Arts and Cultural Forum. His body was brought back to Kerala with the assistance of Keli's charitable wing.

dot image
To advertise here,contact us
dot image