ഗെയ്ലിന്റെ റെക്കോർഡ് പഴങ്കഥ; ടി20 ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്‌കോറുമായി പ്രിട്ടോറിയസ്

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ബാറ്റർ ലുവാൻ ഡ്രി-പ്രിട്ടോറിയസ്

ഗെയ്ലിന്റെ റെക്കോർഡ് പഴങ്കഥ; ടി20 ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്‌കോറുമായി പ്രിട്ടോറിയസ്
dot image

ടി20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ ബാറ്റർ ലുവാൻ ഡ്രി-പ്രിട്ടോറിയസ്. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ കുറിച്ചാണ് പ്രിട്ടോറിയസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ 188 റൺസ് അടിച്ചെടുത്ത ദക്ഷിണാഫ്രിക്കൻ താരം വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോർഡ് മറികടന്നു.

സിഎസ്എ ടി20 ചലഞ്ച് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം നടന്ന ടൈറ്റൻസും നൈറ്റ്‌സും തമ്മിലുള്ള മത്സരത്തിലാണ് റെക്കോർഡ് പിറന്നത്. ടൈറ്റൻസിന് വേണ്ടി ഓപ്പണറായിറങ്ങിയ പ്രിട്ടോറിയസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. 40 പന്തിൽ സെഞ്ച്വറി തികച്ച താരം 79 പന്തിൽ നിന്ന് 15 ഫോറും 13 സിക്‌സറുമടക്കം 188 റൺസെടുത്ത് പുറത്താവാതെനിന്നു.

2013-ൽ ഐപിഎല്ലിൽ ക്രിസ് ഗെയ്ൽ നേടിയ 175 റൺസായിരുന്നു ഇതിന് മുമ്പ് റെക്കോർഡ്. പുണെ വാരിയേഴ്‌സിനെതിരേ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സ് താരമായിരുന്ന ഗെയ്ൽ 66 പന്തിൽ പുറത്താകാതെ നേടിയ 175 റൺസെടുത്തു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്.

content highlights:lhuandre pretorius breaks chris gayle record highest t20 score 188 runs

dot image
To advertise here,contact us
dot image