

പാലക്കാട്: മഴയില്‍ വീടിന്റെ ചുമരിടിഞ്ഞ് വീണ് ഉറങ്ങിക്കിടന്നയാള്‍ മരിച്ചു. നെന്മാറ പുത്തന്‍തറ കണിമംഗലം മുരുകേശനാ(58)ണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് സംഭവം. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരുകയായിരുന്നു മുരുകേശന്‍. വെള്ളിയാഴ്ച രാവിലെ സഹോദരനെത്തിയപ്പോഴാണ് ചുമര് ഇടിഞ്ഞുവീണത് കണ്ടത്.
പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മണ്ണിനടിയില്‍ മുരുകേശനെ കണ്ടെത്തിയത്. ഉടന്‍തന്നെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലീസ് നടപടികള്‍ക്ക് ശേഷം വൈകിട്ടോടെ വക്കാവ് പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
Content Highlights: rainfall leads to house wall collapse palakkad