ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ എങ്ങനെ ഒരു കോടാലി എത്തി? സാധ്യതകളിങ്ങനെ

സാധാരണയായി വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയില്‍ യാത്രക്കാരുടെ കത്രിക, ബ്ലേഡ് തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാറുണ്ട്

ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ എങ്ങനെ ഒരു കോടാലി എത്തി? സാധ്യതകളിങ്ങനെ
dot image

ന്യൂഡല്‍ഹി: ദുബായ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മറികടന്ന് ഒരു കോടാലി എങ്ങനെ കോക്പിറ്റിലെത്തി? ഫ്ലൈദുബായ് വിമാനത്തിലെ സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിക്കാന്‍ കോടാലി ഉപയോഗിച്ചിരിക്കാമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പരാമര്‍ശത്തിന് പിന്നാലെ ഉയരുന്ന പ്രധാന ചോദ്യമാണിത്. സാധാരണയായി വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയില്‍ യാത്രക്കാരുടെ കൈവശമുള്ള കത്രിക, ബ്ലേഡ്, കത്തി തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍ പിടിച്ചെടുക്കാറുണ്ട്. പിന്നെ ഇതെങ്ങനെ സംഭവിച്ചു? ഉത്തരം ലഭിതമാണ്. ക്യാപ്റ്റന്‍ മച്ചാറിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മറികടന്ന് വിമാനത്തിലെത്തിയതാകണമെന്നില്ല. കാരണം, അടിയന്തര സാഹചര്യങ്ങളില്‍ വിമാനത്തിന്റെ ഫ്യൂസലേജ് പോലുള്ള കട്ടിയുള്ള ഭാഗങ്ങള്‍ മുറിച്ചുമാറ്റുന്നതിനായി വാണിജ്യ വിമാനങ്ങളില്‍ 'ക്രാഷ് ആക്സ്' അല്ലെങ്കില്‍ സമാനമായ ഉപകരണം സാധാരണയായി സൂക്ഷിക്കാറുണ്ട്. ഇതാകാം ക്യാപ്റ്റനെ ആക്രമിക്കാന്‍ ഉപയോഗിച്ചതെന്നാണ് അനുമാനം.

ഇന്നലെയാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന FZ1073 വിമാനത്തില്‍ സഹപൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ചത്. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ഇടപെട്ട് സഹപൈലറ്റിനെ കീഴടക്കുകയായിരുന്നു. ഇതുവഴി വലിയ അപകടം ഒഴിവാക്കാനുമായി.

ഇസ്രയേല്‍ ഈ സംഭവത്തെ ഭീകരാക്രമണശ്രമമായാണ് കണക്കാക്കുന്നത്. 'ജിഹാദി ഭീകരാക്രമണം' എന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി സംഭവത്തെ വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫ്ളൈദുബായ് വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡെക്കില്‍ സംഘര്‍ഷം നടന്നതായി കമ്പനി സ്ഥിരീകരിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആക്രമണത്തിന് കോടാലി ഉപയോഗിച്ചിരിക്കാമെന്ന സാധ്യത മുന്നോട്ടുവച്ചത്.

Content Highlights: Israel PM Benjamin Netanyahu suggested that a crash axe, carried as emergency equipment on commercial aircraft, may have been used in the alleged attack on flydubai Captain Smit Machchhar

dot image
To advertise here,contact us
dot image