

കൊച്ചി: വന്ദേമാതരത്തിന്റെ എല്ലാ വരികളും ആലപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ സംഗീതജ്ഞന്‍ ടി എം കൃഷ്ണ സുപ്രീം കോടതിയെ സമീപിച്ചു. നിര്‍ദ്ദേശം ചോദ്യം ചെയ്ത് കര്‍ണാടിക് സംഗീതജ്ഞന്‍ വന്ദേമാതരം മുഴുവന്‍ പാടാന്‍ നിര്‍ബന്ധിക്കുന്നത് മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. വന്ദേമാതരം ദേശീയഗാനമാക്കിയത് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഭൂരിപക്ഷ മതത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി എന്നാണ് ടി എം കൃഷ്ണ ചൂണ്ടിക്കാട്ടുന്നത്.
വന്ദേമാതരത്തിന്റെ മുഴുവന്‍ വരികളും നിര്‍ബന്ധിതമായി ആലപിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളിലേക്ക് നല്‍കിയ നിര്‍ദേശം. ഇത് വലിയ വിവാദമായിരുന്നു. കൂടാതെ വന്ദേമാതരത്തിന് ദേശീയ ഗാനത്തോടൊപ്പം പരിഗണന നല്‍കുന്ന സ്ഥിതിയുമുണ്ടായി. ഇത് പാടുന്നത് തടസപ്പെടുത്തുന്നതോ ബഹുമാനം കാണിക്കാതിരിക്കുന്നതോ ആയ അവസരങ്ങളില്‍ രാജ്യ ചിഹ്നങ്ങളോടുള്ള അപകീര്‍ത്തിയായി പരിഗണിച്ച് കേസെടുക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
ഇതിനെതിരെയാണ് ടി എം കൃഷ്ണയുടെ ഹര്‍ജി വന്നിരിക്കുന്നത്. വന്ദേമാതരത്തിന്റ ആദ്യ രണ്ട് ചരണങ്ങള്‍ രാജ്യത്തെ പ്രകീര്‍ത്തിക്കുന്നതാണെങ്കിലും പിന്നാലെയുള്ളവ ഒരു പ്രത്യേക മതവിഭാഗത്തിലെ ദൈവങ്ങളെ പ്രകീര്‍ത്തിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് രാജ്യത്തിന്റെ മതേതര സ്വഭാവത്തെ ബാധിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഹാര്‍ജി സുപ്രീം കോടതി പിന്നീട് പരിഗണിക്കും എന്നാണ് അറിയിച്ചിക്കുന്നത്.
Content Highlights: Carnatic musician T M Krishna has approached the Supreme Court challenging the Centre’s direction to sing all verses of Vande Mataram. His petition argues that making the complete song mandatory is inconsistent with India’s secular character and seeks reconsideration of its status as a national song. Krishna has also questioned what he describes as the religious messaging associated with the government’s directive.