

കൊൽക്കത്ത: ടിഎംസി വിമത എംഎല്‍എമാര്‍ നോട്ടീസ് അയച്ച് പശ്ചിമ ബംഗാള്‍ നിയമസാഭാ സെക്രട്ടറിയേറ്റ്. ഋതബ്രത ബാനര്‍ജി, അരുപ് റോയ്, ഫിര്‍ഹാദ് ഹക്കിം അടക്കമുള്ള 10 എംഎല്‍എമാര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കണം എന്ന മമത ബാനര്‍ജിയുടെ ആവശ്യത്തിലാണ് നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. ഋതബ്രത ബാനര്‍ജി ഉള്‍പ്പെടെയുള്ള 10 എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് മമത പക്ഷ നേതാവ് സോവന്ദേബ് ചട്ടോപാധ്യായ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് നടപടി.
ബംഗാളില്‍ പ്രതിപക്ഷ നേതാവിന്റെ പദവിയെച്ചൊല്ലിയുള്ള തര്‍ക്കം കല്‍ക്കട്ട ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സ്ഥാനത്തേക്ക് റിതബ്രത ബാനര്‍ജിയെ അംഗീകരിച്ചുകൊണ്ടുള്ള സ്പീക്കറുടെ തീരുമാനത്തെ ചതോപാധ്യായ ചോദ്യം ചെയ്തിട്ടുണ്ട്. ടിഎംസി എംഎല്‍എമാര്‍ക്കിടയിലുള്ള തങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഇരുവിഭാഗങ്ങളും അവകാശവാദങ്ങളും ഉന്നയിക്കുന്നുണ്ട്. പാര്‍ട്ടിയിലെ 80 എംഎല്‍എമാരില്‍ 65 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന റിതബ്രതയുടെ പക്ഷം, അന്‍സാരിയെ ചീഫ് വിപ്പായി നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള സമാന്തര സംഘടനാ നടപടികളും സ്വീകരിച്ചു.
നിയമസഭാ അംഗത്വം റദ്ദാക്കാനുള്ള നീക്കത്തെ റിതബ്രതയുടെ പക്ഷം തള്ളി. ഇത്തരമൊരു ഹര്‍ജി ലഭിച്ചാല്‍ തുടര്‍ന്നുണ്ടാകുന്ന സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ് നിയമസഭയില്‍ നിന്നുള്ള നോട്ടീസുകളെന്നാണ് വക്താവ് റിജു ദത്ത പറഞ്ഞത്. മമതാ ബാനര്‍ജി പക്ഷത്തിന് ഇതില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ പേര്, സംഘടനാപരമായ നിയന്ത്രണം, തെരഞ്ഞെടുപ്പ് ചിഹ്നം എന്നിവയെച്ചൊല്ലിയുള്ള അവകാശവാദങ്ങള്‍ നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ചുവിരികയാണ്. ടിഎംസിയിലെ ആഭ്യന്തര തര്‍ക്കവും ഒരേസമയം പരിഗണനയിലുണ്ട്. നന്ദിഗ്രാമിലും റെജിനഗറിലും ഒക്ടോബര്‍ 6-ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കിടയില്‍, ഇരുപക്ഷത്തുനിന്നും അന്തിമ വാദങ്ങള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 16 വരെ സമയം അനുവദിച്ചിട്ടുണ്ട്.
Content Highlights: The West Bengal Assembly Secretariat has issued notices to 10 MLAs associated with the rebel TMC faction, including Ritabrata Banerjee, Arup Roy and Firhad Hakim. The legislators have been asked to respond within seven days to a disqualification petition filed by the Mamata Banerjee-led faction. The move followed TMC MLA Sovandeb Chattopadhyay’s approach to the Supreme Court seeking action against the 10 legislators under the anti-defection law.