

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം. പര്‍ബത്‌സാര്‍ മുനിസിപ്പാലിറ്റിയിലെ പതിമൂന്നാം വാര്‍ഡില്‍ നിന്ന് മത്സരിച്ച കൈലാഷ് ചന്ദിനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഹിന ഖാനം ആണ് ഇവിടെ നിന്ന് വിജയിച്ചത്. ഹിന ഖാനം 376 വോട്ടുകള്‍ നേടിയപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റാഷിദ് ഖാന്‍ 195 വോട്ടുകള്‍ നേടി.
ഒരു വോട്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് കൈലാഷ് ചന്ദ് പ്രതികരിച്ചു. തന്റെ വോട്ട് പന്ത്രണ്ടാം വാര്‍ഡിലായിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി തന്നെ അയല്‍ വാര്‍ഡായ പതിമൂന്നിലാണ് മത്സരിപ്പിച്ചതെന്നും കൈലാഷ് ചന്ദ് പറഞ്ഞു. പതിമൂന്നാം വാര്‍ഡിലെ ആരോ ഒരാള്‍ തനിക്ക് വോട്ട് ചെയ്തുവെന്നും കൈലാഷ് ചന്ദ് പറഞ്ഞു. പര്‍ബത്‌സാര്‍ മുനിസിപ്പാലിറ്റിയില്‍ ആകെ 25 വാര്‍ഡുകളാണുള്ളത്. ഇതില്‍ പതിമൂന്ന് വാര്‍ഡുകളും നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടി. ബിജെപി പന്ത്രണ്ട് വാര്‍ഡുകളിലാണ് വിജയിച്ചത്.
രാജസ്ഥാനില്‍ 309 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 47 മുനിസിപ്പല്‍ കൗണ്‍സിലുകളും 252 നഗരസഭകളും ഉള്‍പ്പെടും. അല്‍വാര്‍, ജയ്പൂര്‍, ഉദയ്പൂര്‍, കോട്ട, ഭില്‍വാര എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കാണ് മുന്‍തൂക്കം. അജ്മീര്‍, പാലി, ബിക്കാനെര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് ലീഡ് നേടിയത്. സംസ്ഥാന ബിജെപി മേധാവി മദന്‍ റത്തോഡിന്റെ മണ്ഡലമാണ് പാലി. ഭരത്പൂരില്‍ സ്വതന്ത്രരാണ് ലീഡ് നേടിയത്.
അതിനിടെ ചരിത്രത്തിലാദ്യമായി സിപിഐഎം നഗരസഭാ ഭരണം പിടിച്ചെടുത്തു. നോഖ നഗരസഭാ ഭരണമാണ് സിപിഐഎം പിടിച്ചെടുത്തത്. ചരിത്രത്തിലാദ്യമായാണ് സിപിഐഎം കേവല ഭൂരിപക്ഷം നേടി തദ്ദേശഭരണം നേടുന്നത്. ആകെയുള്ള 45 വാര്‍ഡുകളില്‍ 29 ഇടങ്ങളിലും സിപിഐഎം സഖ്യസ്ഥാനാര്‍ത്ഥികള്‍ ജയിച്ചുകയറി. ബിജെപിക്ക് 13 സീറ്റും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റുകളും മാത്രമാണ് നേടാനായത്.
Content Highlights- A BJP candidate received only one vote in the Rajasthan local body election. The candidate contested as a BJP nominee but secured a single vote in the poll