നേപ്പാള്‍ മിന്നല്‍ പ്രളയ സമയത്ത് കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നു: ശശി തരൂർ

കാഠ്മണ്ഡുവിലെത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി അറിയാനായതെന്നു തരൂര്‍ എക്‌സില്‍ കുറിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയ സമയത്ത് കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നു: ശശി തരൂർ
dot image

ന്യൂഡല്‍ഹി: നേപ്പാള്‍ മിന്നല്‍ പ്രളയ സമയത്ത് താന്‍ കാഠ്മണ്ഡുവിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ശശി തരൂര്‍ എംപി. കാഠ്മണ്ഡുവിലെത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി അറിയാനായത്. മരണസംഖ്യ 160 ല്‍ അധികം ആയി, 2,000മോ അതില്‍ കൂടുതലോ ആളുകളെ കാണാതായതായി കണക്കാക്കപ്പെടുന്നു എന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.

ഇന്ത്യ പ്രഖ്യാപിച്ച അടിയന്തര ദുരിതാശ്വാസ സഹായത്തെയും ശശി തരൂര്‍ പിന്തുണച്ചു. നേപ്പാളിന് എല്ലാവിധ സഹായങ്ങളും ആവശ്യമാണെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യക്കാരെ മടക്കി എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കാഠ്മണ്ഡുവിലെയും ബെയ്ജിങ്ങിലെയും ഇന്ത്യന്‍ അംബാസഡര്‍മാരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരുകളുമായും ടൂര്‍ ഓപ്പറേറ്റര്‍മാരുമായും ആശയവിനിമയം നടത്തി വരികയാണ് വിദേശകാര്യ മന്ത്രാലയം.

ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.

Content Highlights: Shashi Tharoor says Nepal’s flash floods have killed more than 160 people, with over 2,000 feared missing, as India steps up emergency relief efforts and measures to evacuate its citizens

dot image
To advertise here,contact us
dot image