യുഎഇയിൽ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

തെക്കുകിഴക്കന്‍ മേഖലകള്‍ മുതല്‍ വടക്കുകിഴക്കന്‍ മേഖലകള്‍ വരെ നേരിയതോ ഭാഗികമായതോ ആയ കാറ്റ് വീശാനും സാധ്യത

യുഎഇയിൽ ഇന്ന് മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത
dot image

യുഎഇയില്‍ ഇന്ന് സാധാരണ കാലാവസ്ഥയായിരിക്കുമെങ്കിലും ഉച്ചയ്ക്ക് ശേഷം മഴയ്ക്കും ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ മേഖലകളിലും തെക്കന്‍ മേഖലകളിലും കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നത് മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം അറിയിച്ചത്.

തെക്കുകിഴക്കന്‍ മേഖലകള്‍ മുതല്‍ വടക്കുകിഴക്കന്‍ മേഖലകള്‍ വരെ നേരിയതോ ഭാഗികമായതോ ആയ കാറ്റ് വീശും. മണിക്കൂറില്‍ 15 മുതല്‍ 30 കിലോ മീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുന്നത്. ഇത് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ വരെ ശക്തിപ്രാപിക്കാനും സാധ്യത കണക്കാക്കുന്നുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. എന്നാല്‍ അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും നേരിയ തോതിലായിരിക്കും തിരമാലകള്‍ ഉണ്ടാകുന്നത്.

ചില ഭാഗങ്ങളില്‍ മൊത്തം താപനില 49 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും മറ്റുള്ളവയില്‍ 27 ഡിഗ്രി സെല്‍ഷ്യസായി കുറയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ദുബായില്‍ 43 ഡിഗ്രി സെല്‍ഷ്യസ്, അബുദാബിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ്, ഷാര്‍ജയില്‍ 44 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ താപനില ഉയരാനും 33 ഡിഗ്രി സെല്‍ഷ്യസ്, 32 ഡിഗ്രി സെല്‍ഷ്യസ്, 31 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെ താപനില കുറയാനും സാധ്യതയുണ്ട്.

Content Highlight: The UAE is expected to witness rainfall in some areas along with blowing dust and reduced visibility, as unstable weather conditions continue across parts of the country.

dot image
To advertise here,contact us
dot image