ആശ്വസിക്കാൻ വകയില്ല; സ്വർണ വിലയിൽ നേരിയ ഇടിവ് മാത്രം, ഒരു പവൻ വാങ്ങാൻ 1,35,000 രൂപ വരെ നൽകണം

സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്

ആശ്വസിക്കാൻ വകയില്ല; സ്വർണ വിലയിൽ നേരിയ ഇടിവ് മാത്രം, ഒരു പവൻ വാങ്ങാൻ 1,35,000 രൂപ വരെ നൽകണം
dot image

തുടർച്ചയായ കുതിപ്പുകൾക്ക് താൽക്കാലിക വിരാമമിട്ട് സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണത്തിന് ഒരു ഗ്രാമിന് 14,940 രൂപയും പവന് 560 രൂപ കുറഞ്ഞ് 1,19,520 രൂപയുമായി.കേരളത്തിൽ തിരുവോണ ദിവസമായ ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു പവൻ സ്വർണത്തിന് 1,20,080 രൂപയായിരുന്നു വില.

അന്താരാഷ്ട്ര സ്വർണ വിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് അഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

1,19,520 എന്ന ഇന്നത്തെ വില കണക്കാക്കിയാൽ, ഇതിന് 3% ജിഎസ്ടി ഏകദേശം 1,23,106 വരും. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് മേക്കിംഗ് ചാർജിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

ഉദാഹരണത്തിന് 10% മേക്കിംഗ് ചാർജ് കണക്കാക്കിയാൽ ഏകദേശം 1,35,420 വരും. 15% മേക്കിംഗ് ചാർജാണെങ്കിൽ ഏകദേശം 1,41,610 വരും. ഇവ ഏകദേശ കണക്കുകളാണ്. മേക്കിംഗ് ചാർജിന് ജിഎസ്ടി കൂടി ബാധകമാകുന്നതിനാൽ 8 ഗ്രാം ആഭരണത്തിന് ഏകദേശം 1.35 ലക്ഷം മുതൽ 1.42 ലക്ഷം വരെ നൽകേണ്ടി വന്നേക്കാം.

22 കാരറ്റ് സ്വർണത്തിന് പുറമെ മറ്റ് വിഭാഗങ്ങളിലെ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ കുറഞ്ഞ് 12,275 രൂപയിലെത്തി. എട്ട് ഗ്രാമിന് 98,200 രൂപയാണ് നിരക്ക്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 9,555 രൂപയായി. എട്ട് ഗ്രാമിന് 76,440 രൂപയാണ് നൽകേണ്ടത്. ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 6,160 രൂപയിലെത്തി. എട്ട് ഗ്രാമിന് 49,280 രൂപയാണ് ഇന്നത്തെ വില.

അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയ്ക്ക് താങ്ങ് നൽകുന്നുണ്ട്. കൂടാതെ യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വില‍യെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

  • ഓഗസ്റ്റ് 27- 1,19,520 രൂപ
  • ഓഗസ്റ്റ് 26- 1,20,080 രൂപ
  • ഓഗസ്റ്റ് 25- 1,20,080 രൂപ
  • ഓഗസ്റ്റ് 24- 1,02,240 രൂപ
  • ഓഗസ്റ്റ് 23- 1,19,600 രൂപ
  • ഓഗസ്റ്റ് 22-1,19,600 രൂപ
  • ഓഗസ്റ്റ് 21- 1,17,680 രൂപ
  • ഓഗസ്റ്റ് 20- 1,16,800 രൂപ
  • ഓഗസ്റ്റ് 19- 1,13,640 രൂപ
  • ഓഗസ്റ്റ് 18- 1,14,320 രൂപ

Content Highlights: Gold prices in Kerala have seen a marginal decline after a sharp upward run. The price of 22-carat gold fell by ₹560 per sovereign, bringing the rate down to ₹1,19,520.

dot image
To advertise here,contact us
dot image