5 വർഷത്തിനിടയിൽ എറിഞ്ഞത് 88 നോ ബോൾ; നാണക്കേടിന്റെ റെക്കോർഡിൽ ജഡേജ

എറിഞ്ഞ നോബോളുകളുടെ എണ്ണത്തിലാണ് ജഡേജ അനാവശ്യ റെക്കോർഡിട്ടത്.

5 വർഷത്തിനിടയിൽ എറിഞ്ഞത് 88 നോ ബോൾ; നാണക്കേടിന്റെ റെക്കോർഡിൽ ജഡേജ
dot image

ക്രിക്കറ്റില്‍ അപൂർവമായ നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യയുടെ ഇന്ത്യന്‍ ഇടംകൈയ്യന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജ. എറിഞ്ഞ നോബോളുകളുടെ എണ്ണത്തിലാണ് ജഡേജ അനാവശ്യ റെക്കോർഡിട്ടത്.

2021 ന്‌ ശേഷം രവീന്ദ്ര ജഡേജ 88 നോബോളുകളാണ് എറിഞ്ഞത് . ഈ കാലയളവില്‍ നോബോള്‍ എറിഞ്ഞവരില്‍ ജഡേജക്ക്‌ പിറകിലുള്ളവരൊക്കെ ഏറെ പിറകിലാണ്‌. പാകിസ്‌താന്റെ നോമന്‍ അലി (40), ശ്രീലങ്കയുടെ ലസിത്‌ എംബുള്‍ഡെനിയ (33), ഇംഗ്ലണ്ടിന്റെ ജാക്‌ ലീച്‌ (19) എന്നിവര്‍.

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്‌റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ജഡേജ മൂന്ന്‌ നോബോളുകള്‍ എറിഞ്ഞു. രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ ഒരെണ്ണം കൂടി എറിഞ്ഞു. രണ്ടാം ഇന്നിങ്സിൽ ഇനി എത്ര ഉണ്ടാകുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.

ഇത്‌ ഇന്ത്യന്‍ ടീമിന്‌ ചെറിയ രീതിയിലല്ല തലവേദനയാകുന്നത്‌. ശ്രീലങ്കക്കെതിരെ ഗാലെയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ രണ്ടിന്നിംഗ്‌സിലും രണ്ട്‌ വീതും നോ ബോളുകള്‍ ജഡേജ എറിഞ്ഞു. അതിലൊന്ന്‌ വിക്കറ്റായിരുന്നു. ധനഞ്‌ജയ ഡി സില്‍വ എഡ്‌ജ്‌ ആയി സ്ലിപ്പില്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തി. പക്ഷേ, നോ ബോള്‍ ആയതോടെ ശ്രീലങ്കന്‍ ക്യാപ്‌റ്റന്‌ ലൈഫ്‌ കിട്ടി.

content highlights: ravindra jadeja no ball record unwanted stat test cricket

dot image
To advertise here,contact us
dot image