'മമ്മൂക്ക അന്ന് ആ ഉമ്മ തരാനുള്ള കാരണം എന്തായിരുന്നു'; മറുപടിയുമായി രമേഷ് പിഷാരടി

ഇലക്ഷന്‍ സമയത്ത് മമ്മൂട്ടി രമേഷ് പിഷാരടിക്ക് ഉമ്മ കൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

'മമ്മൂക്ക അന്ന് ആ ഉമ്മ തരാനുള്ള കാരണം എന്തായിരുന്നു'; മറുപടിയുമായി രമേഷ് പിഷാരടി
dot image

മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മിലുള്ള സൗഹൃദം എന്നും മലയാളികള്‍ വളരെ സ്‌നേഹത്തോടെ നോക്കികാണുന്ന ഒന്നാണ്. മമ്മൂട്ടിയും പിഷാരടിയും ഇതിനെ കുറിച്ച് പല സാഹചര്യങ്ങളിലും സംസാരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ഓണം വിശേഷങ്ങള്‍ സംസാരിച്ച അഭിമുഖത്തില്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും ഇലക്ഷന്‍ സമയത്ത് മമ്മൂട്ടി പിഷാരടിക്ക് ഉമ്മ കൊടുത്തിനെ കുറിച്ചുമെല്ലാം റിപ്പോര്‍ട്ടര്‍ ഫിലീംസിനോട് പറയുകയാണ്.

'തെരഞ്ഞെടുപ്പിന് ഞാന്‍ പാലക്കാട് നിന്ന് എറണാകുളത്ത് വോട്ട് ചെയ്യാന്‍ വന്നു. മമ്മൂക്ക ചെന്നൈയിന്ന് വോട്ട് ചെയ്യാന്‍ വന്നു. ഞാന്‍ രാവിലെ തൃപ്പൂണിത്തുറയില്‍ വന്ന് വോട്ട് ചെയ്തിട്ട് ഞാന്‍ തിരിച്ചു പോകുവാ. ഞാന്‍ തിരിച്ചു പോകുമ്പോള്‍ മമ്മൂക്ക അവിടുന്ന് ഇങ്ങോട്ട് വരുവാ. വഴിയില്‍ നിന്ന് വിളിച്ച് റോഡ് ക്രോസ് ചെയ്യുമ്പോള്‍ കാണാന്ന് പറഞ്ഞതാണ്. അങ്ങനെ കണ്ടപ്പോള്‍ ഉമ്മ തന്നെയാണ്'-രമേഷ് പിഷാരടി പറഞ്ഞു.

'ഇലക്ഷന് മമ്മൂക്കയെ കൊണ്ടുവരുമോ സിനിമ നടന്മാര്‍ പ്രചരണത്തിന് വരുമോ എന്നൊക്കെ എന്നോട് ചോദിച്ചു, ഞാന്‍ പറഞ്ഞു പരമാവധി ഞാന്‍ ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് അവര് വന്നാല്‍ അവരെയും നാട്ടുകാര് ചീത്ത വിളിക്കും. ആരും വരണ്ട എന്നും ഞാന്‍ പറഞ്ഞു.

അപ്പോള്‍ മമ്മൂക്കയെ കൊണ്ടുവരുമോ എന്ന് ചോദിച്ചു. മമ്മൂക്കയെ എന്തായാലും പ്രചരണത്തിനൊന്നും കൊണ്ടുവരില്ല, ജയിച്ചു കഴിഞ്ഞാല്‍ ചോദിച്ചു നോക്കാം. അദ്ദേഹത്തിന്റെ ഉത്തരമായതു കൊണ്ട് പുള്ളി ഓക്കെ പറയാതെ എനിക്ക് ഗ്യാരണ്ടി പറയാന്‍ പറ്റില്ലല്ലോ.

മമ്മൂക്ക എന്നെ എന്തിന് ഇങ്ങനെ സ്‌നേഹിക്കുന്നുവെന്ന കാരണം നമ്മള്‍ അന്വേഷിക്കണ്ടല്ലോ. നമുക്കൊരു നിധി കിട്ടി എനിക്കെന്തിനിത് കിട്ടി, എ്തുകൊണ്ട് എനിക്കിത് കിട്ടിയെന്ന് ആലോചിക്കണ്ടല്ലോ. നമുക്ക് വല്ലോ കഷ്ടകാലം വന്നാല്‍ ആലോചിച്ചാല്‍ പോരേ. എനിക്കെന്തിന് നല്ല കാലം വന്നുവെന്ന് ആലോചിക്കണ്ടല്ലോ. മമ്മൂക്ക മിക്കവാറും ദിവസങ്ങളില്‍ വിളിക്കും. സിനിമയും രാഷ്ട്രീയവുമൊക്കെ സംസാരിക്കും'-രമേഷ് പിഷാരടി.

Content Highlights: A video of Mammootty kissing Ramesh Pisharody during the election went viral on social media.

dot image
To advertise here,contact us
dot image