

ബെംഗളുരു: സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയര്‍ത്തുന്ന ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് വിവാദത്തിൽ. ആവശ്യം പുറത്തറിഞ്ഞതോടെ മന്ത്രിസഭയില്‍ നിന്നും സമീര്‍ അഹമ്മദിനെ പുറത്താക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ദേശീയ ആഘോഷത്തെ മന്ത്രി അപമാനിച്ചെന്നാണ് ബിജെപി ഉയര്‍ത്തുന്ന വിമര്‍ശനം. സംസ്ഥാന ഭവന - ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന സമീര്‍ അഹമ്മദ് ബെംഗളുരുവിലെ ചാമരാജപേട്ടില്‍ നിന്നുള്ള ജനപ്രതിനിധിയാണ്. മന്ത്രിയ്ക്ക് ചുമതലയുള്ള വിജയനഗര ജില്ലയിലെ ദേശീയപതാക ഉയര്‍ത്തലില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് കത്തെഴുതിയത്. ആവശ്യം അംഗീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഇതോടെ മന്ത്രി കെ എസ് ബസവന്തപ്പയ്ക്ക് ജില്ലയുടെയും സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഡ്യൂട്ടി നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കാനിരിക്ക സംഘടനാ ചുതലയുണ്ടെന്ന കാരണം കാണിച്ചാണ് ജില്ലയുടെ ചുമതലയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം തികയാത്ത സാഹചര്യമുള്ളതിനാല്‍ ഒരു ജില്ലയുടെയും ചുമതല വേണ്ടെന്ന അപേക്ഷയും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ തനിക്ക് സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയര്‍ത്താനുള്ള ചുമതല നൽകിയിട്ടുണ്ടെന്നും അന്ന് പങ്കെടുക്കാൻ കഴിയില്ലെന്നും സമീര്‍ കത്തിലൂടെ അറിയിക്കുകയായിരുന്നു.
സിദ്ധരാമ സര്‍ക്കാരില്‍ വിജയനഗരയുടെ ചുമതല വഹിച്ചിരുന്നത് സമീര്‍ അഹമ്മദാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഖാനും ബസവന്തപ്പയും പുതിയ കാബിനറ്റില്‍ അംഗങ്ങളായത്.
ദേശീയതലത്തിലുള്ള ഒരു ആഘോഷത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു മന്ത്രിയെ സംസ്ഥാനത്തിന് എന്തിനാണ് എന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് സുനില്‍ കുമാര്‍ ചോദിച്ചത്. ഇത്തരമൊരു ആവശ്യം അംഗീകരിച്ചത് വഴി സംസ്ഥാന സര്‍ക്കാര്‍ ദേശീയ പതാകയെയും സ്വാതന്ത്ര്യദിന ആഘോഷങ്ങളെയും അപമാനിക്കുകയാണ് ചെയ്തതെന്ന് സമീര്‍ അഹമ്മദിന്റെ കത്തു ചൂണ്ടിക്കാട്ടി കുമാര്‍ പറഞ്ഞു. ഇങ്ങനൊരു മന്ത്രിയുടെ ആവശ്യം സംസ്ഥാനത്തിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു.
Content Highlights: A Karnataka minister has sought to be exempted from the responsibility of hoisting the national flag, leading to controversy in the state. The request comes in connection with the Independence Day flag-hoisting arrangements in Karnataka.