'ന്യൂനപക്ഷങ്ങൾ ജോലി ചെയ്യാൻ മിടുക്കരാണ്, പക്ഷേ പഠനത്തിൽ അങ്ങനെയല്ല'; രേവന്ത് റെഡ്ഢിയുടെ പരാമർശത്തില്‍ വിമർശനം

വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന മൈനോറിറ്റി എക്‌സലന്‍സ് സമ്മിറ്റിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്

'ന്യൂനപക്ഷങ്ങൾ ജോലി ചെയ്യാൻ മിടുക്കരാണ്, പക്ഷേ പഠനത്തിൽ അങ്ങനെയല്ല'; രേവന്ത് റെഡ്ഢിയുടെ പരാമർശത്തില്‍ വിമർശനം
dot image

ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ കഴിവുള്ള തൊഴിലാളികളാണെന്നും പഠനത്തില്‍ മികവുള്ളവരല്ലെന്നുമുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ പ്രസ്താവന വിവാദമാകുന്നു. വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന മൈനോറിറ്റി എക്‌സലന്‍സ് സമ്മിറ്റിലാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

'ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കാര്യങ്ങള്‍ വീക്ഷിക്കും മനസിലാക്കും. പക്ഷേ അവരോട് പഠിക്കാന്‍ പറഞ്ഞാല്‍, അവരത് അപ്പോള്‍ തന്നെ മറക്കും. അവരെ ഒരു റഫേല്‍ ഏല്‍പ്പിച്ചാല്‍, അവരതിനെ അത്രയും വേഗം കൂട്ടിച്ചേര്‍ക്കും. പക്ഷേ പഠിക്കാന്‍ അവര്‍ക്ക് കഴിയില്ല. അതിനാലാണ് നമ്മള്‍ ഐടിഐകള്‍ സജ്ജീകരിച്ചിരിക്കുന്നത്. അത് മികച്ച തൊഴിലാളികളാകാന്‍ അവരെ സഹായിക്കും'- എന്നായിരുന്നു രേവന്ത് റെഡ്ഢിയുടെ വാക്കുകള്‍.

ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ കുറിച്ചും മുഖ്യമന്ത്രി വാചാലനായി. ശാദി മുബാറക്ക്, കല്യാണ ലക്ഷ്മി, ഇന്ദിരാമ്മാ ഇന്ദ്‌ലു, ഗൃഹജ്യോതി എന്നിവയെ കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ഗൃഹജ്യോതി പദ്ധതിയില്‍ മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രേവന്ത് റെഡ്ഢിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. ഒരാളുടെ കഴിവിനെ മതവുമായി കൂട്ടിച്ചേര്‍ത്തതിന് എതിരെയാണ് പലരും ചോദ്യം ഉയര്‍ത്തിയത്. മികച്ച വിദ്യാഭ്യാസത്തിന് വഴിയൊരുക്കാതെ എല്ലായിടത്തും ജാതിയും മതവും കൂട്ടിക്കലര്‍ത്തുകയാണോ ചെയ്യുന്നതെന്നും, ഉടന്‍ തന്നെ രേവന്ത് റെഡ്ഢിയെ ബിജെപിയില്‍ കാണാം എന്ന് തുടങ്ങിയ കമന്റുകളാണ് വരുന്നത്.


Content Highlights: Telangana Chief Minister Revanth Reddy has sparked controversy over remarks comparing the work and educational performance of minorities

dot image
To advertise here,contact us
dot image