ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; കിരീടം തിരിച്ചുപിടിക്കാന്‍ ഇന്ത്യ

നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നിവിടങ്ങളിലായാണ് ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്

ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; കിരീടം തിരിച്ചുപിടിക്കാന്‍ ഇന്ത്യ
dot image

എഫ്.ഐ.എച്ച്. പുരുഷ, വനിതാ ഹോക്കി ലോകകപ്പിന് ശനിയാഴ്ച നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലുമായി തുടക്കമാകും. വലിയ പോരാട്ടങ്ങള്‍ക്കാണ് ഹോക്കി ലോകകപ്പ് സാക്ഷ്യം വഹിക്കുക. കരുത്തരായ ഒരുപിടി മികച്ച ടീമുകളെല്ലാം ലോകകപ്പ് കളിക്കാനിറങ്ങും. അരനൂറ്റാണ്ടിനുശേഷം കിരീടം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ പുരുഷ ടീം കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ വനിതാ ടീമിന്റെ ലക്ഷ്യം ഹോക്കി ലോകകപ്പിലെ കന്നിക്കിരീടമാണ്.

കിരീടം തന്നെ ലക്ഷ്യം
പൂള്‍ ഡി-യിലെ ആദ്യമത്സരത്തില്‍ ശനിയാഴ്ച ഇന്ത്യ വെയില്‍സുമായി ഏറ്റുമുട്ടും. ആംസ്റ്റല്‍വീല്‍ വാഗ്‌നര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് നാലരമുതലാണ് മത്സരം. ഹര്‍മന്‍ പ്രീത് സിങ്ങാണ് ഇന്ത്യന്‍ സംഘത്തിന്റെ നായകന്‍. തുടരെ രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ യൂറോപ്പിലേക്ക് ലോകകപ്പിനായി പറന്നത്. ലോകകപ്പ് മുന്നൊരുക്കത്തിനായി നടത്തിയ യൂറോപ്യന്‍ പര്യടനത്തില്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയെയും ഒളിമ്പിക് ജേതാക്കളായ നെതര്‍ലന്‍ഡിസിനെയും കീഴടക്കാന്‍ കോച്ച് ക്രെയ്ഗ് ഫുള്‍ട്ടന്റെ കീഴില്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു എന്നത് ആത്മവിശ്വാസമേറ്റുന്നു. ഏഷ്യാകപ്പിലും ഇന്ത്യ കിരീടം ചൂടിയിരുന്നു. ഇതും പ്രതീക്ഷയമാണ്. എച്ച്.എസ്. മോഹിതും സുരാജ് കര്‍ക്കേരയുമാണ് ഇന്ത്യയുടെ ഗോള്‍വല കാക്കുന്നത്. ഹര്‍മന്‍പ്രീതിന്റെ പെനാല്‍ട്ടി കോര്‍ണര്‍ മികവ് ഇന്ത്യക്ക് പ്ലസ് പോയിന്റാണ്. അഭിഷേക്, മന്‍ദീപ് എന്നിവര്‍ ആക്രമണനിരയ്ക്ക് നേതൃത്വം നല്‍കും. പൂള്‍ ഇന്ത്യക്ക് അത്ര സുഖമുള്ളതല്ല. കാരണം ലോകറാങ്കിങ്ങില്‍ മൂന്നാമതുള്ള ഇംഗ്ലണ്ട് പൂളിലുണ്ട്. പാകിസ്താനും പൂളിലെ മറ്റൊരു ടീമാണ്. ആദ്യരണ്ടു സ്ഥാനക്കാര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറും. ഹോക്കി ലോകകപ്പില്‍ ഒരു തവണയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 1975-ല്‍ ക്വലാലംപുരില്‍ പാകിസ്താനെ ഫൈനലില്‍ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 1971-ല്‍ വെങ്കലവും 1973-ല്‍ വെള്ളിയും നേടിയിരുന്നു. ശേഷം ഇത്തവണ കിരീടം നേടാനുറച്ചാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

കന്നിക്കിരീടം നേടുമോ?
ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ വനിതകളുടെ ലക്ഷ്യം കന്നിക്കിരീമാണ്. ലോകകപ്പില്‍ മികച്ച നിലയിലെത്താന്‍ ഇന്ത്യക്ക് ഇതുവരെ ആയിട്ടില്ല. 1974-ല്‍ നാലാം സ്ഥാനം നേടിയതാണ് മികച്ച പ്രകടനം. 2020 ടോക്യോ ഒളിമ്പിക്സില്‍ ടീമിനെ സെമിയിലെത്തിച്ച ഡച്ച് കോച്ച് ഷൂര്‍ദ് മറൈനയുടെ കീഴലാണ് ഇന്ത്യ ഒരുങ്ങിയത്. പൂള്‍ ഡിയില്‍ ചൈന, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യയുടെ എതിരാളികള്‍. ഞായറാഴ്ച ആദ്യകളിയില്‍ ഇന്ത്യ ചൈനയെ നേരിടും. നവ്നീത് കൗറാണ് ഇന്ത്യയുടെ പ്രതീക്ഷ. സലീമ ടിറ്റെയാണ് ക്യാപ്റ്റന്‍. ചൈന, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയാണ് വനിതാ ടീമിന്റെ പൂള്‍ മത്സരങ്ങള്‍.

content highlights: Hockey World Cup Starts Today; India Aims to Reclaim Title

dot image
To advertise here,contact us
dot image