ബെംഗളൂരു ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ മുട്ടയേറ്; അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി

ഇന്നലെ രാത്രിയായിരുന്നു സംഭവം

ബെംഗളൂരു ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ മുട്ടയേറ്; അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി
dot image

ബെംഗളൂരു : ബെംഗളൂരു സിറ്റിയോടു ചേര്‍ന്നിട്ടുളള ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു നേരെ മുട്ടയേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവില്‍ നിന്ന് കാസറകോട്ടേക്ക് പോകുന്ന ബസ്സിന് നേരെയാണ് അജ്ഞാതര്‍ ചീമുട്ട എറിഞ്ഞത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങി മലയാളി അസോസിയേഷന്‍.

ബെംഗളൂരു സിറ്റിക്കടുത്തുള്ള സ്ഥലങ്ങളില്‍ കേരള രജിസ്‌റേഷന്‍ വാഹനങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാവാറുണ്ടെന്നും മലയാളി അസോസിയേഷന്‍ ചൂണ്ടക്കാണിച്ചു. കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഇത് സംബന്ധിച്ച് കര്‍ണ്ണാടക ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 8 ന് മറ്റൊരു കെഎസ്ആര്‍ടിസി ബസ്സ് ഇതേ സ്ഥലത്ത് മറിയുകയും ഡ്രൈവറും കണ്ടക്ടറുമടക്കം രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.

അജ്ഞാതര്‍ മുട്ട എറിഞ്ഞതിനെ തുടര്‍ന്നാണോ ബസ്സ് നിയന്ത്രണം വിട്ടത് എന്ന് അന്വേഷിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ബസ്സ് പൂര്‍ണ്ണമായി തകര്‍ന്നിരുന്നു. ബസ്സിന്റെ ചില്ലില്‍ മുട്ടയേറുണ്ടായിട്ടുണ്ടോ എന്ന് ഫൊറന്‍സിക് പരിശോധന നടത്തണമെന്നാണ് അധികൃതരുടെ ആവശ്യം.

Content Highlight : Eggs thrown at KSRTC bus in Bidadi, Bengaluru; Transport Minister orders an investigation

dot image
To advertise here,contact us
dot image