രാവിലെ കൂടിയതിന്റെ വിഷമം തീർത്ത് സ്വർണം: ഉച്ചയ്ക്ക് ശേഷം ഇടിവ്; റെക്കോർഡില്‍ നിന്നും വീണു

ഗ്രാമിന് 140 രൂപയുടെ കുറവോടെ 14,080 രൂപയിലുമാണ് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരം പുരോഗമിക്കുന്നത്

രാവിലെ കൂടിയതിന്റെ വിഷമം തീർത്ത് സ്വർണം: ഉച്ചയ്ക്ക് ശേഷം ഇടിവ്; റെക്കോർഡില്‍ നിന്നും വീണു
dot image

കൊച്ചി: സംസ്ഥാന സ്വർണവിലയില്‍ വീണ്ടും ഏറ്റക്കുറച്ചില്‍. രാവിലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് കുറിച്ച സ്വർണവില ഉച്ചയോടെ താഴേക്ക് പതിച്ചു. രാവിലെ പവന് 200 രൂപ വർധിച്ച് 1,13,760 രൂപയിലെത്തിയിരുന്ന സ്ഥാനത്ത്, ഉച്ചയ്ക്ക് ശേഷം പവന് 1,120 രൂപയുടെ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണിവില 1,12,640 രൂപയായി കുറഞ്ഞു. ഗ്രാമിന് 140 രൂപയുടെ കുറവോടെ 14,080 രൂപയിലുമാണ് ഉച്ചയ്ക്ക് ശേഷമുള്ള വ്യാപാരം പുരോഗമിക്കുന്നത്.

രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് 14,220 രൂപയും പവന് 200 രൂപ വർധിച്ച് 1,13,760 രൂപയുമായിരുന്നു നിരക്ക്. ഇതോടൊപ്പം 24 കാരറ്റ് സ്വർണത്തിനും രാവിലെ വില ഉയർന്നിരുന്നു. പവന് 216 രൂപ കൂടി 1,24,104 രൂപയിലും, ഗ്രാമിന് 27 രൂപ കൂടി 15,513 രൂപയിലുമായിരുന്നു രാവിലെ വ്യാപാരം നടന്നത്. അതേസമയം അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 4,377.63 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമാനമായ രീതിയിലാണ് വിപണിയിലെ വിലവ്യതിയാനങ്ങൾ. ഓഗസ്റ്റ് 11-നും രാവിലെ സ്വർണവില 1,13,760 രൂപ എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം 960 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നലെ പവന് 760 രൂപയും ഗ്രാമിന് 95 രൂപയും വർധിച്ച് സ്വർണവില വീണ്ടും 1,13,560 രൂപയിലേക്ക് തിരിച്ചെത്തുകയും ഇന്ന് രാവിലെ വീണ്ടും മാസത്തിലെ റെക്കോർഡ് നിരക്കിലേക്ക് എത്തുകയുമായിരുന്നു.

അതേസമയം, ഈ വർഷം ജനുവരി 29-നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് തൊട്ടത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു റെക്കോർഡ് വിപണിവില.

Content Highlights: UAE President Sheikh Mohamed bin Zayed Al Nahyan made an unannounced visit to Lulu Hypermarket at Mushrif Mall in Abu Dhabi. He spent more than 50 minutes interacting with shoppers and staff, shaking hands and taking selfies. The President also asked residents about their happiness and experience of living in the UAE during the warm interaction.

dot image
To advertise here,contact us
dot image