പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം

കൈക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിലേക്ക് മാറ്റി

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം
dot image

മുംബൈ: പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നന്ദേഡില്‍ വെച്ചാണ് ആക്രമണമുണ്ടായത്. നിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. കൈക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിലേക്ക് മാറ്റി. സുഖ്ബീര്‍ സിങ് ബാദലിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റു.

ഗുരുദ്വാര സന്ദര്‍ശിക്കുന്നതിനിടെ ബാദലിനെ ഒരാള്‍ കത്തികൊണ്ട് ആക്രമിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവമുണ്ടായത്. അക്രമിയെ പൊലീസ് പിടികൂടിയെന്നാണ് വിവരം. സംഭവ സമയത്ത് ഭാര്യയും അകാലിദള്‍ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ വലതുകൈ തുണിയില്‍ പൊതിഞ്ഞ് കൊണ്ട് ബാദലിനെ പൊലീസ് മാറ്റുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.

Content Highlights: Former Punjab Deputy Chief Minister Sukhbir Singh Badal was reportedly attacked, with further details awaited on the incident and police action.

dot image
To advertise here,contact us
dot image