E20യിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചുമായി ആംആദ്മി പാർട്ടി

അതേസമയം E20 പെട്രോളിന്റെ ഉപയോഗം മൂലം എണ്ണവിലയില്‍ ലിറ്ററിന് ഏകദേശം 30രൂപയോളം ലാഭം ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം

E20യിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചുമായി ആംആദ്മി പാർട്ടി
dot image

ന്യൂഡല്‍ഹി: E20 പെട്രോള്‍ ഉപയോഗത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ച് എഎപി അധ്യക്ഷനും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഓഗസ്റ്റ് നാലിന് രണ്ട് ലക്ഷം പേരുടെ ഒപ്പടങ്ങിയ നിവേദനം സമര്‍പ്പിക്കാനാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ക്യാമ്പയിനിലൂടെയാണ് ഒപ്പു ശേഖരണം നടത്തിയത്. E20 പെട്രോള്‍ ഉപയോഗത്തിന് എതിരെയുള്ള ക്യാമ്പയിനുകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് കെജ്‌രിവാളിന്റെ പ്രഖ്യാപനം.

നൂറോളം വോളന്റീയര്‍മാരുമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാര്‍ച്ച് ആരംഭിക്കുമെന്ന് ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഒഫ് ഇന്ത്യയില്‍ നടന്ന 'National Town Hall Against E20' എന്ന പരിപാടിയെ അഭിസംബോധന ചെയ്ത് കൊണ്ട് കെജ്‌രിവാള്‍ അറിയിച്ചു.

'തനിക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ തന്നെ ബന്ധപ്പെടാം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയ അതേയിടം വരെ തനിക്ക് മാര്‍ച്ചുമായി എത്താന്‍ 'അനുമതി' ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം E20 പെട്രോളിന്റെ ഉപയോഗം മൂലം എണ്ണവിലയില്‍ ലിറ്ററിന് ഏകദേശം 30രൂപയോളം ലാഭം ഉപഭോക്താക്കള്‍ക്ക് ഉണ്ടാക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് ഏകദേശം 135യുഎസ് ഡോളറിലേക്ക് ഉയര്‍ന്നപ്പോള്‍ എണ്ണക്കമ്പനികള്‍ പെട്രോളില്‍ എഥനോള്‍ ചേര്‍ത്തില്ലായിരുന്നെങ്കില്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില 125 രൂപയായി ഉയരുമായിരുന്നെന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: Arvind Kejriwal announced that a march will be held to the Prime Minister's residence as protests over the E20 issue intensify. The announcement marks an escalation in the ongoing protest movement.

dot image
To advertise here,contact us
dot image