

പൂനെ: യുവ ജനങ്ങളോട് ഭഗവത് ഗീത വായിക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭഗവത് ഗീത വായിക്കുന്നതിലൂടെ ജീവിതത്തില്‍ തെറ്റുകള്‍ ഒന്നും വരില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂനെയിലെ തിലക് ദേശീയ പുരസ്‌കാര ചടങ്ങിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ആദരവ് നല്‍കുന്ന ചടങ്ങിലായിരുന്നു അമിത് ഷാ പങ്കെടുത്തത്.
ബാലഗംഗാധര തിലകിന്റെ ഭഗവത് ഗീതയുടെ വ്യeഖ്യാനം യുവ ജനതയ്ക്ക് വഴികാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തിലക് മഹാരാജാവിന്റെ വ്യഖ്യാനത്തിലുള്ള ഭഗവത് ഗീത വായിക്കാന്‍ ഞാന്‍ എല്ലാ യുവജനതയോടും ആവശ്യപ്പെടുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു തെറ്റും ചെയ്യില്ല', അമിത് ഷാ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം തനിക്കെതിരെ മോശം പരാമര്‍ശം പ്രയോഗിച്ചവര്‍ക്കെതിരെ മാപ്പ് നല്‍കുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും വഴിതെറ്റിയവരെ നമുക്ക് വഴിയിലേക്ക് നയിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
'ഭാരതത്തിനായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. അധിക്ഷേപങ്ങള്‍ ഒന്നിനും പരിഹാരമല്ല. കുട്ടികളെ, നിങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ജന്തര്‍ മന്തറില്‍ കുട്ടികള്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു. ചീത്ത വിളിച്ചു. തെറ്റായ വഴിയില്‍ സഞ്ചരിക്കാതെ വിദ്യാര്‍ത്ഥികളെ നേര്‍വഴിയില്‍ നടത്താം. കുട്ടികളെ നേരെയാക്കാന്‍ ഒരുമിച്ച് മുന്നോട്ട് പോകാം', എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് താഴെ കമന്റുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെയും രംഗത്തെത്തിയിരുന്നു. റീലില്‍ മാത്രമാണോ മാപ്പ് നല്‍കുന്നതെന്നും കേസുകള്‍ പിന്‍വലിക്കുമോയെന്നും ദീപ്കെ ചോദിച്ചിരുന്നു.
Content Highlights: Union Home Minister Amit Shah has encouraged youth to read the Bhagavad Gita, stating that its teachings provide valuable guidance for life