പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് SDRF ഫണ്ട് അനുവദിച്ച് കേന്ദ്രം 2117.85 കോടി രൂപ അനുവദിച്ചു; പട്ടികയിൽ കേരളം ഇല്ല

അസം, അരുണാചല്‍ എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതലസമിതിയെയും നിയോഗിച്ചു

പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് SDRF ഫണ്ട് അനുവദിച്ച് കേന്ദ്രം 2117.85 കോടി രൂപ അനുവദിച്ചു; പട്ടികയിൽ കേരളം ഇല്ല
dot image

ന്യൂഡല്‍ഹി: പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് എസ്ഡിആര്‍ഫ് ഫണ്ട് അനുവദിച്ച് കേന്ദ്രം. 2117.85 കോടി രൂപയാണ് കേന്ദ്രം മുന്‍കൂട്ടി അനുവദിച്ചത്. ഏഴ് സംസ്ഥാനങ്ങള്‍ക്കാണ് എസ്ഡിആര്‍ഫ് ഫണ്ട് അനുവദിച്ചത്. പട്ടികയില്‍ കേരളം ഇല്ല. അസം, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.

അസം, അരുണാചല്‍ എന്നിവിടങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ മന്ത്രിതലസമിതിയെയും നിയോഗിച്ചു. അരുണാചല്‍ പ്രദേശിന് 44.55 കോടി രൂപയും അസമിന് 379.35 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ എന്നിവയ്ക്ക് 500 കോടി രൂപ വീതവും ഹിമാചല്‍ പ്രദേശിന് 193.95 കോടി രൂപയുമാണ് അനുവദിച്ചത്.

അസമിലും ഒഡിഷയിലും മഴക്കെടുതിയില്‍ മരണം 82 ആയി. ചിലസ്ഥലങ്ങളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാനത്തുടനീളം ഏകദേശം 1.93 ലക്ഷം ആളുകള്‍ ഇപ്പോഴും ദുരിതത്തിലാണെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകള്‍ തുറന്നിതിനെ തുടര്‍ന്നാണ് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതല്‍ വഷളായതെന്ന് അധികൃതര്‍ പറഞ്ഞു.

ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും തുടര്‍ച്ചയായി മണ്ണിടിച്ചിലും മിന്നല്‍പ്രളയവും അനുഭവപ്പെട്ടു. നൂറുകണക്കിന് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ഉത്തരാഖണ്ഡ് ചാര്‍ധാം യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലും മണ്ണിടിച്ചില്‍ കാരണം ഗതാഗതം തടസ്സപ്പെട്ടു.

Content Highlights: The Central Government has released NDRF funds to flood-affected states to support relief and rehabilitation efforts after natural disasters

dot image
To advertise here,contact us
dot image