'ഇത് എന്റെ സോഷ്യല്‍ മീഡിയയാണ്, എന്ത് പോസ്റ്റ് ചെയ്യണമെന്ന് എനിക്കറിയാം'; അനുപമ പരമേശ്വരന്‍

അനുപമയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു

'ഇത് എന്റെ സോഷ്യല്‍ മീഡിയയാണ്, എന്ത് പോസ്റ്റ് ചെയ്യണമെന്ന് എനിക്കറിയാം'; അനുപമ പരമേശ്വരന്‍
dot image

മലയാള സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരിലൊരാളായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വര്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുപമയുടെ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുത്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് അനുപമ. പുതിയ ചിത്രം ക്രേസി കല്യാണത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനെത്തിയതായിരുന്നു അനുപമ.

'വളര പ്രൈവറ്റ് ആയിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി കണക്ട് ആയിരുന്നിട്ടുള്ള താരമാണ് നിങ്ങള്‍. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത് ശരിയായ തീരുമാനമായിരുന്നുവോ?' എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.

'ഇത് എന്റെ സോഷ്യല്‍ മീഡിയയാണ്. എന്ത് പോസ്റ്റ് ചെയ്യണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. ഞാന്‍ ദേഷ്യം തീര്‍ത്തതല്ല. ഒരു സ്ത്രീയുടെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അത് ചെയ്തതില്‍ എനിക്ക് അഭിമാനമുണ്ട്' എന്നായിരുന്നു അനുപമയുടെ മറുപടി.

മറുവശത്തുള്ളയാളെ പഴി ചാരുകയല്ലേ അത്? എന്നായി റിപ്പോര്‍ട്ടര്‍. ''നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്ത് അറിയാം? എന്റെ ജീവിതത്തെക്കുറിച്ച് എന്ത് അറിയാം? സാരമില്ല. എന്റെ ഇന്‍സ്റ്റഗ്രാം ആണ്. എനിക്ക് ഇഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'' എന്ന് മറുപടി നല്‍കി അവസാനിപ്പിക്കുകയായിരുന്നു അനുപമ.

Content Highlights: Anupama Parameswaran responds to questions regarding her social media posts.

dot image
To advertise here,contact us
dot image