

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും പ്രള്‍ഹാദ് ജോഷി ആദ്യം കൈകാര്യം ചെയ്യുന്ന വിഷയം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്മെന്റ് നടപടികളും വേഗത്തിലാക്കുമെന്ന് അറിയിച്ചിരുന്നു.
ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കൽക്കരി, ഖനനം, പാർലമെന്ററി കാര്യങ്ങൾ എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.
ഇതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിവേഗത കോടതികള്‍ വേഗത്തില്‍ കേസ് തീര്‍പ്പ് കല്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Content Highlights: Prahlad Joshi has officially assumed charge as the Union Education Minister, marking a significant change in the country's education leadership.