

വേൾഡ് ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടി ഇന്ത്യയുടെ അനാഹത് സിങ്. ഇതാദ്യമായാണ് ഒരു ഇന്ത്യയിൽ നിന്നുള്ള ഒരാൾ ഈ കിരീടം നേടുന്നത്.
കാനഡയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു അനാഹതിന്റെ വിജയം.
ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേം ആയിരുന്നു ഫൈനലിൽ 18-കാരിയുടെ എതിരാളി.
ആദ്യ ഗെയിം തന്നെ 11-3ന് ആധികാരികമായി പിടിച്ചെടുത്ത അനാഹതിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. രണ്ടാം ഗെയിം 11-7നും മൂന്നാം ഗെയിം 11-9നും സ്വന്തമാക്കി.
2010-ന് ശേഷം വനിതാ ലോക ജൂനിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റെക്കോർഡും അനാഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കുതിപ്പിനും ഇന്ത്യൻ താരം വിരാമമിട്ടു.
Content highlights: anahat singh wins world junior squash championship