തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ചു; അസമില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ചികിത്സയിലിരുന്ന മൂന്ന് കുപ്രസിദ്ധ കുറ്റവാളികളെയാണ് പൊലീസ് രക്ഷപ്പെടാന്‍ സഹായിച്ചത്

തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ചു; അസമില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
dot image

ദിസ്പൂര്‍: അസമില്‍ തടവുകാരെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഗൊലഘട്ടിലാണ് സംഭവം. പൊലീസ് ഓഫീസര്‍ ബിരേന്ദ്ര നാഥ് ബോറ, ഹോം ഗാര്‍ഡുമാരായ ദിക്കു സൈകിയ, കൃഷ്ണകാന്ത ദാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് തടവുകാരെ രക്ഷപ്പെടാൻ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് നടപടി.

ഗൊലാഘട്ട് സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജന്‍ സിംഗ് പറയുന്നതനുസരിച്ച്, ഇന്നലെ രാവിലെയാണ് ചികിത്സയിലുണ്ടായിരുന്ന മൂന്ന് കുപ്രസിദ്ധ കുറ്റവാളികൾ രക്ഷപ്പെട്ടത്. ഗൊലഘട്ടില്‍ മൂന്നുപേരെ കൊന്ന കേസിലെ പ്രതിയായ നസീബുര്‍ റഹ്‌മാനാണ് രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍. രൂപം കലിത, അജയ് ഗോവാല എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. ഷഹീദ് കുശാല്‍ കൊന്‍വാര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു തടവുകാരെ. ഇവർ ആശുപത്രിയിൽ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു എന്നായിരുന്നു വിവരം. ഈ സമയത്ത് ബിരേന്ദ്ര നാഥ് ബോറയ്ക്കും ദിക്കു സൈകിയയ്ക്കും കൃഷ്ണകാന്ത ദാസിനുമായിരുന്നു സുരക്ഷാ ചുമതല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് കുറ്റവാളികളും രക്ഷപ്പെട്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് എന്ന് കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മൂന്ന് ഉദ്യോഗസ്ഥരെയും പൊലീസ് അറസ്റ്റ് ചെയ്തു. തടവില്‍ നിന്ന് രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Content Highlights: Three police personnel were arrested in Assam for allegedly helping prisoners escape from custody; department initiates strict disciplinary action and probe.

dot image
To advertise here,contact us
dot image