

മെഡൽ പ്രതീക്ഷയോടെ ഇന്ത്യയുടെ മിരാഭായ് ചാനു ഇന്ന് ഇറങ്ങുന്നു. വൈകിട്ട് 6:30ന് ആണ് മെഡൽ പോരാട്ടം നടക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സ്വർണ മെഡൽ പ്രതീക്ഷയാണ് മിരഭായ് ചാനു. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് താരം ഇന്ത്യയെ പ്രതിനിതീകരിച്ച് എത്തുന്നത്.
നിലവിൽ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകളാണ് ലഭിച്ചിട്ടുള്ളത്. പാര വിഭാഗത്തിൽ ഒരു വെങ്കലവും, 60 കിലോ പുരുഷവിഭാഗത്തിൽ ഒരു വെള്ളിയുമാണ് അവ. 2022 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ ഫിനിഷ് ചെയ്തിരുന്നത്.
Content highlight: Mirabai Chanu eyes gold in Commonwealth Games 2026 weightlifting final