സംഭാവനക്കൊള്ള: ചമ്പത്ത് റായ്‌യെ മൂന്നാമതും ചോദ്യംചെയ്യാൻ SIT; പ്രധാന പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ചമ്പത്ത് റായ്‌യില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാനുണ്ടെന്ന് എസ്‌ഐടി

സംഭാവനക്കൊള്ള: ചമ്പത്ത് റായ്‌യെ മൂന്നാമതും ചോദ്യംചെയ്യാൻ SIT; പ്രധാന പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
dot image

ലക്നൌ: അയോധ്യ സംഭാവന ക്രമക്കേടിൽ ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ്‌യെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചമ്പത്ത് റായ്‌യില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുണ്ടെന്നാണ് എസ്‌ഐടി പക്ഷം. ചമ്പത്ത് റായ്‌യുടെ ഡ്രൈവറായിരുന്ന ടിന്നു യാദവിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. മൊഴികളിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ചമ്പത്ത് റായ്‌യെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എസ്‌ഐടി ചോദ്യം ചെയ്ത എട്ട് പ്രതികളുടെ മൊഴികള്‍ ചമ്പത്ത് റായ്ക്ക് എതിരായിരുന്നു. ക്ഷേത്രം മാനേജർ ഗോപാല്‍ റാവുവിന്റെ അറസ്റ്റ് അടക്കം ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം.

സംഭാവന ക്രമക്കേടില്‍ കൂടുതൽ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ട്രസ്റ്റ് അംഗങ്ങളായ അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവര്‍ തമ്മിലുള്ള ഭിന്നതയ്ക്ക് പിന്നാലെ ചെറുമോഷണങ്ങളായി ക്രമക്കേട് ആരംഭിച്ചെന്നാണ് കണ്ടെത്തല്‍. മഹാ കുംഭമേള സമയത്ത് 10 മുതല്‍ 12 വരെ ലക്ഷം വരെ വിശ്വാസികള്‍ ക്ഷേത്ര സന്ദര്‍നശത്തിന് എത്തിരുന്നുവെന്നും വഴിപാട് പണം എണ്ണാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചത് ഈ സമയത്താണെന്നും അന്വേഷണസംഘം കണ്ടെത്തി. മഹാ കുംഭമേള കാലയളവിലാണ് ക്രമക്കേടിന്റെ തുടക്കം, ആ ഘട്ടത്തില്‍ നടപടികള്‍ ഉണ്ടായില്ലെന്നും എസ്‌ഐടി വ്യക്തമാക്കി.

അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേടില്‍ അനില്‍ മിശ്ര, ഗോപാല്‍ റാവു എന്നിവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ചമ്പത്ത് റായിയെ ഇന്നലെ വൈകിട്ട് എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തത്. അയോധ്യ രാമക്ഷേത്ര കോംപ്ലക്‌സിലായിരുന്നു ചോദ്യം ചെയ്യല്‍. ആറ് മണിക്കൂര്‍ വിശദമായി ചോദ്യം ചെയ്‌തെന്നാണ് വിവരം. കേസില്‍ നേരത്തെ എട്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചമ്പത്ത് റായിയെ വീണ്ടും ചോദ്യം ചെയ്തത്. പ്രധാനപ്പെട്ട വിവരങ്ങള്‍ എസ്‌ഐടിക്ക് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ അറസ്റ്റ് അടക്കം ഉണ്ടായേക്കുമെന്നാണ് സൂചന.

താല്‍ക്കാലിക ജീവനക്കാരായി 125 പേരെ നിയമിച്ചത് അനില്‍ മിശ്രയാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരുന്നു. വിവിധയിടങ്ങളില്‍ ഇയാള്‍ക്ക് ധാരാളം സ്വത്തുക്കളുണ്ടെന്നും കണ്ടെത്തിയിരുന്നു. അനില്‍ മിശ്ര, ചമ്പത്ത് റായ്, ഗോപാല്‍ റാവു എന്നിവരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ചമ്പത്ത് റായ്‌യുടെ ഡ്രൈവര്‍ ടിന്നു യാദവ് നടത്തിയ ഇടപാടുകളും പണം സൂക്ഷിച്ച മുറിയുടെ താക്കോല്‍ ഇയാളില്‍ നിന്ന് ലഭിച്ചതും വലിയ വീഴ്ചയാണെന്ന് ഇതിനോടകം കണ്ടെത്തിയിരുന്നു. ഇതില്‍ ചമ്പത്ത് റായ്ക്ക് പങ്കുണ്ടോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: The Special Investigation Team (SIT) will question Champat Rai again as part of its ongoing investigation into the alleged Ayodhya donation scam

dot image
To advertise here,contact us
dot image