ഉത്തർപ്രദേശിൽ കോച്ചിംഗ് സെൻ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; 12 പേർ കുടുങ്ങി കിടക്കുന്നു

അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്

ഉത്തർപ്രദേശിൽ കോച്ചിംഗ് സെൻ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; 12 പേർ കുടുങ്ങി കിടക്കുന്നു
dot image

ലഖ്‌നൗ (യുപി): കോച്ചിം​ഗ് സെൻ്റർ പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം. 12ഓളം പേർ കുടുങ്ങിക്കിടക്കുന്നതാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ലഖ്‌നൗവിലെ അലിഗഞ്ചിൽ മൂന്ന് നില വാണിജ്യ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

അലിഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉഷ മേത്ത മാർഗിലുള്ള കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നാണ് അ​ഗ്നിശമന സേനയെ ഉദ്ധരിച്ചുള്ള റിപ്പോ‌ർട്ട്.

കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത പുകയും തീയും അതിവേഗം പടർന്നതോടെ നിരവധി വിദ്യാർത്ഥികൾ ജീവൻ രക്ഷിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേയ്ക്ക് ചാടിയെന്നാണ് റിപ്പോ‍ർട്ട്. കെട്ടിടത്തിന്റെ എയർ കണ്ടീഷനിംഗ് യൂണിറ്റിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് പ്രാഥമിക റിപ്പോർട്ട്.

തീപിടുത്ത വിവരം ലഭിച്ചതിന് പിന്നാലെ നിരവധി ഫയർ എഞ്ചിനുകളാണ് സംഭവ സ്ഥലത്തെത്തിയത്. തീ നിയന്ത്രണവിധേയമാക്കുന്നതിനും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനുമായി അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. പുരോഗമിക്കുകയാണെന്നും നിരവധി ഫയർ ബ്രിഗേഡ് "10-12 പേർ അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. തീ വളരെ വലുതായതിനാൽ ഞങ്ങൾക്ക് കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നാണ് അ​ഗ്നിശമന ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

dot image
To advertise here,contact us
dot image