ബ്രില്യന്റ് പ്ലാൻ; പ്രശസ്തനായ ഹാക്കറെ ഉപയോഗിച്ച് പണമായും ക്രിപ്റ്റോയായും തട്ടിയത് 2 കോടി; പൂട്ടിട്ട് ഇഡി

2017നും 2020നും ഇടയിലാണ് കേസിനാസ്പദനമായ സംഭവം നടക്കുന്നത്

ബ്രില്യന്റ് പ്ലാൻ; പ്രശസ്തനായ ഹാക്കറെ ഉപയോഗിച്ച് പണമായും ക്രിപ്റ്റോയായും തട്ടിയത് 2 കോടി; പൂട്ടിട്ട് ഇഡി
dot image

ഹാക്കറെ വെച്ച് ഓൺലൈൻ പോക്കർ സൈറ്റുകളിൽ നിന്ന് 2 കോടി തട്ടിയെടുത്ത കേസിൽ ബിസിനസുകാരൻ സുനീഷ് ഹെഗ്‌ഡെയുടെ ജാമ്യത്തെ എതിർത്ത് ഇഡി. ഗാംബ്ലിങ് ബിസിനസുകാരനാണ് സുനീഷ് ഹെഗ്‌ഡെ. ഗാംബ്ലിങ് ചിപ്പുകൾ, പണം, ക്രിപ്റ്റോകറൻസി എന്നിവയുടെ രൂപത്തിലാണ് 2 കോടി തട്ടിയെടുത്തത്.

ശ്രീകി എന്ന വിളിക്കുന്ന ശ്രീകൃഷ്ണ എന്ന ഹാക്കറെ ഉപയോഗിച്ചാണ് സുനീഷ് ഹെഗ്‌ഡെ 2 കോടി തട്ടിയെടുത്തത്. കേസിൽ ശ്രീകൃഷ്ണയുടെ അക്കൗണ്ടന്റ് റോബിൻ ഖണ്ഡേൽവാളും അറസ്റ്റിലായിട്ടുണ്ട്.

2017നും 2020നും ഇടയിലാണ് കേസിനാസ്പദനമായ സംഭവം നടക്കുന്നത്. സുനീഷ് ഹെഗ്‌ഡെയ്ക്ക് കർണാടകയിൽ എമ്പാടും നിരവധി ഗെയിമിംഗ് പോക്കർ ജോയിന്റുകളുണ്ട്. ഇയാൾ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഇഡിയുടെ അഭിഭാഷകൻ സുനീഷ് ഹെഗ്‌ഡെയുടെ ജാമ്യാപേക്ഷയെ എതിർത്തു. ഇയാൾക്കെതിരായ തെളിവുകൾ കോടതിയിൽ ഉണ്ടെന്നും ഇഡി അഭിഭാഷകൻ വാദിച്ചു.

കേസിൽ അറസ്റ്റിലായ സുനീഷ് ഹെഗ്‌ഡെ കുറ്റം സമ്മതിച്ചിരുന്നു. പോക്കർസെയിന്റ്, പോക്കർബാസി തുടങ്ങിയ പ്ലാറ്റ്ഫോമുകളെയാണ് സുനീഷ് ഹെഗ്‌ഡെ ഹാക്ക് ഹാക്കറുടെ സഹായത്തോടെ ഹാക്ക് ചെയ്തത്. പിന്നാലെ പ്ലാറ്റ്‌ഫോം ഉടമകളെ സമീപിച്ച ഇയാൾ പ്രശ്നങ്ങൾ പരിഹരിക്കാം എന്നുപറഞ്ഞ് രണ്ടുകോടി ആവശ്യപ്പെട്ടു.

തട്ടിയെടുത്ത രണ്ട് കോടി രൂപയിൽ 20 ലക്ഷം രൂപ, പോക്കർ സൈറ്റുമായി ബന്ധമുള്ള ഒരു ഓഫ്‌ഷോർ ഗെയിമിംഗ് കമ്പനിയായ ഡെൽറ്റ കോർപ്പിന് കാസിനോ ചിപ്പുകളായി ലഭിച്ചതായി ഇഡി ആരോപിച്ചു. റോബിൻ ഖണ്ഡേൽവാളിലേക്കും തുടർന്ന് ഹെഗ്‌ഡെയിലേക്കും ഈ പണം എത്തി. ഹാക്കറായ ശ്രീകൃഷ്ണ ആഡംബര ജീവിതത്തിനായാണ് ഇ പണം ഉപയോഗിച്ചത്.

നിരവധി രാഷ്ട്രീയബന്ധങ്ങളുള്ള ആളായിരുന്നു ഹാക്കറായ ശ്രീകൃഷ്ണ. 2017–2020 കാലയളവിൽ ശ്രീകൃഷ്ണയുടെ അടുത്ത സുഹൃത്ത്‌വലയത്തിൽ യൂത്ത് കോൺഗ്രസ് നേതാവും പ്രമുഖ ബെംഗളൂരു കോൺഗ്രസ് എംഎൽഎയും ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ചെയർമാനുമായ എൻഎ ഹാരിസിന്റെ മകനുമായ മുഹമ്മദ് നാലപാഡ് ഉൾപ്പെട്ടിരുന്നു. ശ്രീകൃഷ്ണയുമായി ബന്ധപ്പെട്ട ഒരു ബിറ്റ്‌കോയിൻ കേസിൽ ഇയാൾ ഉൾപ്പെട്ടിരുന്നു.

ഏപ്രിൽ 20ന് നടത്തിയ വ്യാപക റെയ്ഡുകൾക്ക് ശേഷമാണ് കേസിൽ ഇഡി ചാർജ്ഷീറ്റ് തയ്യാറാക്കിയത്. ശ്രീകി, നാലപാട് സഹോദരന്മാർ, മുൻ കോൺഗ്രസ് എംപി റഹ്മാൻ ഖാന്റെ ചെറുമകൻ അകീബ് ഖാൻ എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നിരുന്നു. 2024 ,2025 വർഷങ്ങളിൽ ഇവരെയെല്ലാം ഇഡി ചോദ്യം ചെയ്തിരുന്നു.

Content Highlights: The Enforcement Directorate (ED) has opposed bail for businessman Sunish Hegde in a case involving alleged fraud of ₹2 crore from online poker platforms using hackers. The accused, described as a gambling businessman, is said to have transferred illicit gains in the form of gambling chips, cash, and cryptocurrencies.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us