കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അച്ചടക്ക നടപടി സ്വീകരിച്ച് മന്ത്രി ബിന്ദു

അങ്കണവാടി വര്‍ക്കറെ പിരിച്ചു വിടാന്‍ തീരുമാനം

കൊച്ചിയില്‍ അങ്കണവാടിയില്‍ മൂന്നരവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: അച്ചടക്ക നടപടി സ്വീകരിച്ച് മന്ത്രി ബിന്ദു
dot image

കൊച്ചി: കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ച് വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. അങ്കണവാടി വര്‍ക്കറെ പിരിച്ചു വിടാന്‍ തീരുമാനിച്ചു. പുറത്തു നിന്നുള്ളവരെ അങ്കണവാടിയില്‍ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി ഉണ്ടായത്. വിശദമായ അന്വേഷണത്തിനും ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു.

സംഭവത്തില്‍ അങ്കണവാടിയില്‍ സ്ഥിരമായെത്തിയിരുന്ന 20കാരനെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എളമക്കര പൊലീസാണ് കേസെടുത്തത്. കുട്ടി ശാരീരിക അസ്വസ്ഥതള്‍ കാണിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിവരം തിരക്കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

Content Highlight:A three-and-a-half-year-old girl was allegedly subjected to abuse at an anganwadi in Kochi. Following the incident, Minister Bindu Krishna ordered disciplinary action and directed authorities to take necessary steps

dot image
To advertise here,contact us
dot image