ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവ് ഉണ്ടാകുമോ? മറുപടിയുമായി വിരാട് കോഹ്‌ലി

30 സെഞ്ചുറികളും 31 അർധസെഞ്ചുറികളുമാണ് താരം ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി സമ്പാദിച്ചിട്ടുള്ളത്

ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു മടങ്ങിവരവ് ഉണ്ടാകുമോ? മറുപടിയുമായി വിരാട് കോഹ്‌ലി
dot image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ഇന്ത്യൻ താരം വിരാട് കോഹ്‌ലി. വൺ8-ന്റെ സ്പോര്‍ട്സ്​വെയര്‍ ലോഞ്ചിനിടെയായിരുന്നു താരം തന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മറുപടി നൽകിയത്. ടെസ്റ്റ് ക്രിക്കറ്റ് താൻ മതിയാക്കിയതാണെന്നും അതിലേക്ക് ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ലെന്നതുമാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

രസകരമായ ഒരു ചൂണ്ടികാട്ടലിലൂടെ കൊമേഡിയനും അവതാരകനുമായ ഡാനിഷ് സേഠ് ചോദിച്ച ചോദ്യത്തിനായിരുന്നു കോഹ്‌ലി മറുപടി നൽകിയത്. സ്പോര്‍ട്സ്​വെയര്‍ ഷോപ്പിലെ ഒരു ഷൂവിന്റെ വില 9230 ആണെന്നും ഇതേ സംഖ്യ തന്നെയാണ് ടെസ്റ്റിൽ കോഹ്‌ലി നേടിയ റൺസ് എന്നുമായിരുന്നു ഡാനിഷിന്റെ ചൂണ്ടികാട്ടൽ. അതുമായി ബന്ധപ്പെടുത്തി ഉയർത്തിയ ചോദ്യത്തിന് ' ടെസ്റ്റിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ആർക്കും പ്രതീക്ഷകൾ നൽകാൻ ഞാനില്ല, അത് ഞാൻ മതിയാക്കിയതാണ്' എന്നതായിരുന്നു കോഹ്‌ലിയുടെ മറുപടി.

2025 മെയിലാണ് തന്റെ 14 വർഷം നീണ്ട ടെസ്റ്റ് കരിയറിന് ഫുൾസ്റ്റോപ്പിട്ടുകൊണ്ട് കോഹ്‌ലി തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. 30 സെഞ്ചുറികളും 31 അർധസെഞ്ചുറികളുമാണ് താരം ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി സമ്പാദിച്ചിട്ടുള്ളത്. പുറത്താകാതെ അടിച്ചുകൂട്ടിയ 254 റൺസാണ് താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ. അതേസമയം, കോഹ്‌ലി ഇന്ത്യയുടെ വെള്ളകുപ്പായത്തിലേക്ക് മടങ്ങിവരണമെന്ന് മുൻതാരങ്ങളടക്കം അനവധി താരങ്ങൾ മുമ്പ് അഭ്യർത്ഥന നടത്തിയിരുന്നു.

Content highlight: Will Virat Kohli return to test cricket Kohli reveals his answer

dot image
To advertise here,contact us
dot image