കൊല്‍ക്കത്തയില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു; എല്ലാവരും സുരക്ഷിതർ

ഇന്‍ഡിഗോ വിമാനത്തിനാണ് മിന്നലേറ്റത്

കൊല്‍ക്കത്തയില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു; എല്ലാവരും സുരക്ഷിതർ
dot image

കൊല്‍ക്കത്ത: ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു. വെള്ളിയാഴ്ച രാവിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഗര്‍ത്തലയിലേക്ക് യാത്ര തിരിക്കാനിരുന്ന ഇന്‍ഡിഗോ വിമാനത്തിനാണ് മിന്നലേറ്റതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

147 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. 'ടേക്ക് ഓഫിന് മിനിറ്റുകള്‍ക്ക് മുമ്പ് രാവിലെ 9.45-ഓടെയാണ് മിന്നലുണ്ടായത്. സംഭവസമയത്ത് 141 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല', ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തുടര്‍ന്ന് സുരക്ഷാ പരിശോധനയ്ക്കായി വിമാനം നിര്‍ത്തി. 'മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. പിന്നീട് ഉച്ചയ്ക്ക് 12:50 ഓടെ ബദല്‍ വിമാനത്തില്‍ യാത്ര തുടര്‍ന്നു', ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.

Content Highlights: Lightning strikes plane with 147 flyers on board at Kolkata airport

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us