

പുനെ: മഹാരാഷ്ട്രയില്‍ നാല് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി വയോധികന്‍. പൂനെയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം കുഞ്ഞിൻ്റെ മൃതദേഹം പശു തൊഴുത്തിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. 65കാരനാണ് ക്രൂര കൊലപാതകം നടത്തിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവം പുറംലോകമറിഞ്ഞതോടെ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചെത്തി. കൊലക്ക് ശേഷം മുങ്ങിയ പ്രതിയെ പൊലീസ് പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കി.
പ്രതി മുന്‍പും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പ്രതിക്കെതിരെ പോക്‌സോ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ 15 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. മെയ് ഏഴാം തീയതി വരെ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം കോടതിയിൽ ആവശ്യപ്പെട്ടു.
വേനല്‍ അവധിക്ക് അമ്മ വീട്ടില്‍ പോയതായിരുന്നു കുട്ടി. ഇതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് തൊഴുത്തിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു.
Content Highlights:Elderly man brutally rapes and kills four-year-old girl in Maharashtra