

പ്രേമം മുതൽ സർവ്വം മായ വരെ പ്രേക്ഷക മനം കവർന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം 'പ്രേമലു' ടീമും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഓണത്തിന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പാക്ക് അപ്പ് ചിത്രം പങ്കുവെച്ചു കൊണ്ട് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ഖലീഫയും ഓണത്തിനാണ് തിയേറ്ററുകളിൽ എത്തുന്നത്. 'ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ റീലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപ്ഡേറ്റ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്. സംഗീത് പ്രതാപും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്.പ്രേമലുവിലൂടെ സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയി മാറിയ മമിത വീണ്ടും പ്രേമലു മേക്കേഴ്‌സിനൊപ്പം ഒന്നിക്കുകയുമാണ് ഈ സിനിമയിലൂടെ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'നുണ്ട്.
https://www.instagram.com/p/DX1eLWsAdnK/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==സർവ്വം മായയിലൂടെ തന്റെ സ്‌ട്രോങ്ങ് സോണിലേക്ക് തിരിച്ചെത്തിയ നിവിൻ റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡിയോടൊപ്പം ഒരുമിക്കുമ്പോൾ 2026-ലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമായി മാറിയിരിക്കുകയാണ് ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന് നിസംശയം പറയാം. റൊമാന്റിക് കോമഡി ഴോണറിൽ വരുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
Content Highlights: The shooting of Bathlahem Kudumba Unit, starring Nivin Pauly, has been officially completed. The film is now being prepared for a theatrical release during the Onam festive season, a prime slot for Malayalam cinema.