പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ; ചില സംശയങ്ങള്‍ക്കുള്ള മറുപടി ഇതാ

പാമ്പുമായി ബന്ധപ്പെട്ട് ധാരാളം സംശയങ്ങള്‍ ആളുകള്‍ക്കുണ്ട്

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ; ചില സംശയങ്ങള്‍ക്കുള്ള മറുപടി ഇതാ
dot image

കേരളത്തില്‍ പാമ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഇപ്പോള്‍ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. പലരും മരണപ്പെടുന്ന വാര്‍ത്തകളും നാം അറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ആളുകള്‍ക്ക് സംശയങ്ങളുമുണ്ട്. അങ്ങനെയൊരു സംശയമാണ് പഴങ്ങളിലും പച്ചക്കറികളിലും പാമ്പ് കടിച്ചാല്‍ അവ വിഷമായി മാറുമോ എന്നത്. പാമ്പിന് അതിന്റെ വിഷം കൊണ്ട് ഒരു മനുഷ്യനെ കൊല്ലാന്‍ കഴിയുമെങ്കില്‍ തൊടിയില്‍ വളരുന്ന പഴങ്ങളിലോ പച്ചക്കറിയിലോ കടിക്കുമ്പോള്‍ വിഷം ഇവയിലേക്കും കലരില്ലേ എന്നാണ് പലരുടെയും ആശങ്ക. ഇക്കാര്യം എത്രത്തോളം ശരിയാണ്?

snake bite

ശാസ്ത്രം പറയുന്നത് പാമ്പ് കടിച്ചാല്‍ ഇവയൊന്നും വിഷമാവില്ല എന്നാണ്. പക്ഷേ ഇക്കാര്യം വിശ്വസിക്കാന്‍ പ്രയാസമായി തോന്നാം. ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാമ്പ് വിഷം ഒരുതരം പ്രോട്ടീനാണ്.രക്തപ്രവാഹത്തില്‍ നേരിട്ട് കലരുമ്പോള്‍ മാത്രമേ ഇത് വിഷത്തിന്റെ ലക്ഷണം കാണിക്കുകയുള്ളൂ. പാമ്പ് കടിച്ച പഴവര്‍ഗ്ഗങ്ങളോ പച്ചക്കറികളോ കഴിക്കുമ്പോള്‍ അത് ആമാശയത്തില്‍ എത്തി ദഹന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ്ട്രിക് ആസിഡിന്റെ ഫലം കൊണ്ട് തകര്‍ക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത് ശരീരത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല.

snake bite

മാത്രമല്ല പഴങ്ങളിലും പച്ചക്കറികളിലുമൊക്കെ പാമ്പുകള്‍ കടിക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം പാമ്പുകള്‍ പല്ല് ഉപയോഗിക്കാറുമില്ല അവ നിര്‍ജ്ജീവ വസ്തുക്കളെ കടിക്കാറുമില്ല. അവ മാംസഭുക്കുകളുമാണ്. അതുകൊണ്ട് അവയുടെ ദഹന വ്യവസ്ഥയുടെ മുഴുവന്‍ സംവിധാനവും മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനുകളും കൊഴുപ്പുകളും ദഹിപ്പിക്കാന്‍ പാകത്തിലുള്ളവയാണ്. അതുകൊണ്ട് പാമ്പ് കടിക്കുന്ന പഴങ്ങളും പച്ചക്കറികളും വിഷമാകാന്‍ സാധ്യതയില്ല. പക്ഷേ പാമ്പ് ഇഴഞ്ഞ് നടക്കുന്ന സമയത്ത് മണ്ണില്‍ നിന്നുള്ള ബാകിടീരിയയും മറ്റ് അണുക്കളും അതിന്റെ ശരീരത്തില്‍ പറ്റാവുന്നതാണ്. ഇത് പഴങ്ങളിലും പച്ചക്കറികളിലും പറ്റിപ്പിടിക്കാം. അതുകൊണ്ടുതന്നെ ഇവയെല്ലാം കഴുകി വേണം ഉപയോഗിക്കാന്‍.

Content Highlights If a snake bites fruits and vegetables, do they become poisonous? What is the truth?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image