'എപ്സ്റ്റീന്‍ ഫയല്‍സ് തുറന്നാല്‍ മോദിയുടെ അവസാനമാണ്, അത് ട്രംപിനറിയാം ': രാഹുല്‍ ഗാന്ധി

ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്നും ഇസ്രയേലിലേക്ക് പോകാന്‍ പറഞ്ഞാല്‍ രണ്ടുമിനിറ്റില്‍ ഇസ്രയേലിലെത്തുമെന്നും രാഹുൽ പരിഹസിച്ചു

'എപ്സ്റ്റീന്‍ ഫയല്‍സ് തുറന്നാല്‍ മോദിയുടെ അവസാനമാണ്, അത് ട്രംപിനറിയാം ': രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍സ് തുറന്നാല്‍ മോദിയുടെ അവസാനമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിയുടെ മുഴുവന്‍ ചരിത്രവും എപ്സ്റ്റീല്‍ ഫയല്‍സിലുണ്ടെന്നും അത് തുറന്നാല്‍ മോദിയുടെ അവസാനമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്രംപാണ് മോദിയെ നിയന്ത്രിക്കുന്നതെന്നും ട്രംപ് ആഗ്രഹിക്കുന്നതെന്തോ അതാണ് മോദി ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു. ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്നും ഇസ്രയേലിലേക്ക് പോകാന്‍ പറഞ്ഞാല്‍ രണ്ടുമിനിറ്റില്‍ ഇസ്രയേലിലെത്തുമെന്നും അദ്ദേഹം പരിഹസിച്ചു. പശ്ചിമബംഗാളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വലിയ ദേശസ്‌നേഹിയാണ് താനെന്ന് അവകാശപ്പെടുന്ന മോദിയുടെ ആദ്യത്തെ പണി രാജ്യത്തെ വില്‍ക്കുക എന്നതാണെന്നും അദ്ദേഹം രാജ്യത്തെ അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്‍ക്കുകയാണ്. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, സോളാര്‍ പവര്‍, വിന്റ് പവര്‍, സിമന്റ് തുടങ്ങി എല്ലാം അദാനിക്ക് വില്‍ക്കുകയാണ്. അദാനി എന്നല്ല ആ കമ്പനിയുടെ പേര് മോദാനി എന്നാണ്. എപ്സ്റ്റീന്‍ ഫയല്‍സ് തുറന്നാല്‍ മോദി അവസാനിക്കും എന്ന് ട്രംപിന് അറിയാം. നരേന്ദ്രമോദി വലിയ വലിയ കാര്യങ്ങളാണ് പറയുന്നത്. പക്ഷെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നത്. ട്രംപ് ആഗ്രഹിക്കുന്നതാണ് മോദി നടപ്പിലാക്കുന്നത്. ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടും. ഇസ്രയേലില്‍ പോകാന്‍ പറഞ്ഞാല്‍ രണ്ട് മിനിറ്റില്‍ ഇസ്രയേലിലേക്ക് പോകും'-രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മമതാ ബാനര്‍ജിയെയും രാഹുല്‍ വിമര്‍ശിച്ചു. മോദി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് മമത ബംഗാളില്‍ ചെയ്യുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. 'വ്യവസായങ്ങള്‍ പൂട്ടിച്ചു. തൊഴിലില്ലായ്മ രൂക്ഷമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ക്ക് വേണ്ടിയാണ് മമത പ്രവര്‍ത്തിക്കുന്നത്. ശാരദ ചിട്ടി ഫണ്ട് കേസില്‍ കോടികളാണ് അഴിമതി നടത്തിയത്. ബംഗാളില്‍ ഗുണ്ടാപ്പിരിവ് നടക്കുന്നു. ഇതൊക്കെയാണ് മോദി രാജ്യത്ത് നടത്തുന്നത്- രാഹുല്‍ ഗന്ധി പറഞ്ഞു.

Content Highlights: 'If Epstein files are opened, it will be the end of Modi, he is under Trump's control': Rahul Gandhi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us