

ഐടി രംഗത്തെ തൊഴിലില്‍ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ഇൻഫോസിസ്, വിപ്രോ തുടങ്ങിയ വമ്പന്മാർ 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 7,000 തൊഴിലവസരങ്ങൾ കുറച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ടെക്നോളജി മേഖല വളർച്ചയിലേക്ക് നീങ്ങുമ്പോഴും ജോലി അവസരങ്ങൾ കുറയുന്നത് ശ്രദ്ധേയമാണ്.
അതായത് കമ്പനികൾ ഇപ്പോൾ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനേക്കാൾ എഐ പോലെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, ആഗോള സാമ്പത്തിക അനിശ്ചിതത്വം കാരണം ക്ലയന്റുകൾ ഐടി ചെലവുകളിൽ സൂക്ഷ്മമായ സമീപനം സ്വീകരിക്കുന്നതും നിയമനത്തിൽ കുറവ് വരാൻ കാരണമായിട്ടുണ്ട്.
പുതിയ നിയമനങ്ങൾ
എങ്കിലും, ഐടി മേഖലയിലെ തൊഴിൽ അവസരങ്ങൾ പൂർണ്ണമായും കുറയുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ തുടങ്ങിയ പ്രത്യേക മേഖലകളിൽ പുതിയ നിയമനങ്ങൾ തുടരുകയാണ്. എന്നാൽ ഈ മേഖലകളിൽ ഉയർന്ന നൈപുണ്യമുള്ള പ്രൊഫഷണലുകളെയാണ്ആവശ്യം. അതിനാൽ സാധാരണ ടെക് ജോലികളിൽ നിന്ന് പ്രത്യേക വൈദഗ്ധ്യം ആവശ്യമായ ജോലികളിലേക്കാണ് ഇപ്പോൾ ഫോക്കസ് മാറുന്നത്.
ഈ സാഹചര്യത്തിൽ പുതുതായി ഐടി രംഗത്തേക്ക് കടക്കുന്നവർക്ക് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരും. അടിസ്ഥാന പ്രോഗ്രാമിംഗ് അറിവ് മാത്രമല്ല, ആധുനിക സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടുന്നതും അനിവാര്യമാണ്. അതായത് ഐ.ടി. മേഖലയിലെ ജോലി വിപണി ‘കുറയുന്നു’ എന്നതിലുപരി മാറ്റം വരുന്നു എന്നതാണ് യാഥാർത്ഥ്യം. കുറഞ്ഞ നൈപുണ്യമുള്ള ജോലികൾ കുറയുമ്പോൾ ഉയർന്ന സാങ്കേതിക കഴിവുകൾ ആവശ്യമായ അവസരങ്ങൾ വർധിക്കുകയാണ്.
Contet Highlights: India’s IT sector is undergoing a major transformation as leading companies like TCS, Infosys, and Wipro reduce nearly 7,000 jobs in FY26.