പൊലീസ് പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി

നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്

പൊലീസ് പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി
dot image

തൊടുപുഴ: ലഹരി ഉപയോഗ കേന്ദ്രത്തിലെ പൊലീസ് പരിശോധനയ്ക്കിടെ യുവാവ് എംഡിഎംഎ വിഴുങ്ങി. തൊടുപുഴ സ്വദേശി തൈപ്പറമ്പിൽ ടോണി സാബുവാണ് രാസ ലഹരി വിഴുങ്ങിയത്. യുവാവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് യുവാവ് രാസലഹരി വിഴുങ്ങിയതെന്നാണ് വിവരം.

സംശയകരമായ സാഹചര്യത്തിൽ പൊലീസ് ടോണിയെ തടഞ്ഞ് പരിശോധിക്കാൻ ശ്രമിച്ചു. പരിഭ്രാന്തിയിൽ ഇയാൾ രാസലഹരി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിഴുങ്ങുകയായിരുന്നു. ലഹരിമരുന്ന് ശരീരത്തിനുള്ളിൽ എത്തിയതോടെ മിനിറ്റുകൾക്കകം ഇയാൾ അവശനായി വീണു. ഉടൻ തന്നെ പൊലീസ് ഇയാളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: Youth admitted in hospital by Police during inspection in doubtful circumstance

dot image
To advertise here,contact us
dot image