

കോഴിക്കോട് വടകര അഴിയൂർ സ്വദേശി കോട്ടയത്ത് വെച്ച് മരണപ്പെട്ടു. ജുമാ നിസ്കാരത്തിനിടെ പള്ളിയിൽ വെച്ച് തളർച്ച തോന്നുകയും ഉടൻ തന്നെ പള്ളിയിൽ ഉണ്ടായിരുന്നവർ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. കോട്ടയത്ത് കച്ചവടം നടത്തി വരികയായിരുന്ന അഴിയൂർ സ്വദേശി നൗഫൽ മുക്കാളി ആണ് മരണപ്പെട്ടത്. മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും സജീവ പ്രവർത്തകനും മുക്കാളി ശാഖ ഭാരവാഹിയും ആയിരുന്നു. മുമ്പ് ബഹ്റൈനിൽ പ്രവാസി ആയിരുന്നു. കാസീനോയിൽ കഫ്തീരിയ നടത്തിയിരുന്നു.
Content Highlights: A former expatriate who had lived in Bahrain passed away in his hometown. The news has saddened relatives, friends, and members of the expatriate community.