അപരിചിതൻ റീ റിലീസ് ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരുണ്ട്, ചിത്രം വീണ്ടും ചർച്ചയാകുന്നുണ്ട്: വിനീത് കുമാർ

'നിറയെ തടസങ്ങൾ അപരിചിതൻ ഷൂട്ട് ചെയ്യുന്ന സമയത്ത് വന്നിരുന്നു. സിനിമ കാലങ്ങൾക്ക് ശേഷം ചർച്ച ചെയ്യപ്പെടും എന്നുള്ളത് നമ്മൾ പ്രതീക്ഷിക്കുന്നില്ലല്ലോ

അപരിചിതൻ റീ റിലീസ് ഉണ്ടാകുമോ എന്ന് ചോദിക്കുന്നവരുണ്ട്, ചിത്രം വീണ്ടും ചർച്ചയാകുന്നുണ്ട്: വിനീത് കുമാർ
dot image

മമ്മൂട്ടിയെ നായകനാക്കി സഞ്ജീവ് ശിവൻ ഒരുക്കിയ ഹൊറർ സിനിമയാണ് അപരിചിതൻ. തിയേറ്ററിൽ പരാജയമായെങ്കിലും പിന്നീട് നിരവധി ആരാധകരെ സിനിമ ഉണ്ടാക്കിയെടുത്തിരുന്നു. സിനിമയിലെ ഹൊറർ സീനുകൾക്കും മമ്മൂട്ടിയുടെ പ്രകടനത്തിനും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സംഭവം എന്ന ഏറ്റവും പുതിയ സിനിമയ്ക്ക് പിന്നാലെ അപരിചിതൻ വീണ്ടും ചർച്ചയാകുകയാണ്. ഇതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ വിനീത് കുമാർ.

'സംഭവം ചെയ്യുന്ന സമയത്ത് അപരിചിതനെക്കുറിച്ച് ആലോചിച്ചിരുന്നില്ല പക്ഷെ ഇപ്പോൾ ആ സിനിമ വീണ്ടും സംസാരിക്കപ്പെടുന്നത് കാണുമ്പോൾ ഞങ്ങൾക്കിടയിൽ ചർച്ചകൾ നടക്കാറുണ്ട്. അപരിചിതൻ ഇറങ്ങിയ സമയത്ത് എനിക്ക് തോന്നുന്നില്ല അത് തിയേറ്ററിൽ വർക്കായ ഒരു സിനിമയാണെന്ന്. നിറയെ തടസങ്ങൾ അപരിചിതൻ ഷൂട്ട് ചെയ്യുന്ന സമയത്ത് വന്നിരുന്നു. ഒരു കാര്യം എന്ന് പറയുന്നത് ഈ സിനിമ കാലങ്ങൾക്ക് ശേഷം ചർച്ച ചെയ്യപ്പെടും എന്നുള്ളത് നമ്മൾ പ്രതീക്ഷിക്കുന്നില്ലല്ലോ. അപരിചിതൻ റീ റിലീസ് ഉണ്ടാകുമോ എന്നൊക്കെ എന്നോട് പലരും ചോദിക്കുന്നുണ്ട്. സിനിമയിൽ ആ ഐഡി കാർഡ് കാണിക്കുന്ന സീൻ ആണ് ഞങ്ങൾ ആദ്യത്തെ ദിവസം ഷൂട്ട് ചെയ്തത്. അത് എനിക്ക് പുതിയ എക്സ്പീരിയൻസ് ആയിരുന്നു. കാരണം നമ്മൾ കഥാപാത്രങ്ങളിലേക്ക് ഇൻ ആകണം, അതിന് മുൻപുള്ള സംഭവങ്ങൾ അറിയണം തുടങ്ങിയ കാര്യങ്ങൾ ഉണ്ടല്ലോ. നല്ല ക്രൂ ആയിരുന്നു സിനിമയുടേത്', വിനീതിന്റെ വാക്കുകൾ.

aprichithan

വിനീത്, കാവ്യാ മാധവൻ, മന്യ, സലിം കുമാർ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന സിനിമയാണ് അപരിചിതൻ. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീകാർ പ്രസാദ് ആണ്. അതേസമയം, ഒടിടി റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് സംഭവത്തിന് ലഭിക്കുന്നത്. മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിൽ അസ്‌കർ അലി ആണ് നായകനായി എത്തിയത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. സിനിമയുടെ കഥയ്ക്കും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. കിളി പോകുന്ന തരം തിരക്കഥയാണ് സിനിമയുടേതെന്നും ചിത്രത്തിലെ സസ്പെൻസുകൾ മനസിലാക്കി എടുക്കണമെങ്കിൽ ഒരുപാട് തവണ കാണേണ്ടി വരുമെന്നും കമന്റുകൾ ഉണ്ട്. ചിത്രത്തിലെ ചില പ്രകടനങ്ങൾക്ക് വിമർശനങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട് എന്നാണ് മറ്റു അഭിപ്രായങ്ങൾ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

Content Highlights: Vineeth Kumar talks about Mammootty film Aparichithan Movie and its re release

dot image
To advertise here,contact us
dot image