ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ശക്തം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടും; ഡി കെ ശിവകുമാര്‍

'തെക്കേ ഇന്ത്യയില്‍ വിഭജനമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്.'

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ശക്തം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടും; ഡി കെ ശിവകുമാര്‍
dot image

ഈറോഡ്: രാജ്യത്ത് മികച്ച ഭരണവും സമാധാനവും ഉറപ്പുവരുത്തുന്നതിന് ഡിഎംകെയും കോണ്‍ഗ്രസും ഇന്‍ഡ്യ സഖ്യവും ഐക്യത്തോടെ നിലയുറപ്പിക്കണമെന്ന് പറഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തെക്കേ ഇന്ത്യയില്‍ വിഭജനമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. പ്രത്യേകിച്ച് മതപരമായും ഭാഷാപരവുമായ പ്രശ്‌നങ്ങളുണ്ടാക്കി. ഈ ശ്രമങ്ങളെ വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഈറോഡ് ഈസ്റ്റ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗോപിനാഥ് പളനിയപ്പനന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു ഡി കെ ശിവകുമാര്‍.

താന്‍ തമിഴ്‌നാട്ടിലെ വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ചു. അതില്‍ നിന്ന് മനസിലായത് ഡിഎംകെ നയിക്കുന്ന സഖ്യം, ഇന്‍ഡ്യ സഖ്യം ഇപ്പോഴും ശക്തമാണെന്നാണ്. സംസ്ഥാനത്തെ ജനങ്ങള്‍ ഡിഎംകെ സര്‍ക്കാരിന് വോട്ട് നല്‍കാന്‍ മാനസികമായി തയ്യാറെടുത്തിരിക്കുകയാണ്. സഖ്യം രണ്ടില്‍ മൂന്ന് ഭൂരിപക്ഷം നേടുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

Content Highlights: The DMK–Congress alliance is strong and will secure a two-thirds majority, says D. K. Shivakumar

dot image
To advertise here,contact us
dot image