മൂന്നാമതും പെൺകുഞ്ഞെന്ന സംശയം; ഗ‍ർഭിണിയായ ഭാര്യയേയും രണ്ട് പെൺമക്കളേയും കൊലപ്പെടുത്തി യുവാവ്

വ്യാഴാഴ്ചയാണ് ഹനംകൊണ്ടയിലെ വീടിനടുത്തെ നീന്തൽ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്

മൂന്നാമതും പെൺകുഞ്ഞെന്ന സംശയം; ഗ‍ർഭിണിയായ ഭാര്യയേയും രണ്ട് പെൺമക്കളേയും കൊലപ്പെടുത്തി യുവാവ്
dot image

ഹൈദരാബാദ്: തെലങ്കാനയിലെ ഹനംകൊണ്ടയിൽ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺക്കുട്ടികളെയും കൊലപ്പെടുത്തി യുവാവ്. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെയാണ് ​ഗർഭം ധരിച്ചെതെന്ന സംശയമാണ് കൊലപാതക കാരണം. വ്യാഴാഴ്ചയാണ് ഹനംകൊണ്ടയിലെ വീടിനടുത്തെ നീന്തൽ കുളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമാണെന്നാണ് കരുതിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

26 വയസ്സുകാരിയായ ഫർഹത്ത് പെൺമക്കളായ ഉമേര(8), ആയിഷ(6) എന്നിവരാണ് മരിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള നീന്തൽ കുളത്തിൽവെച്ചാണ് മൂന്ന് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളും ബന്ധുക്കളും ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചു. നീന്തൽ കുളത്തിൽ കാൽത്തെറ്റി വീണാണ് മരണം സംഭവിച്ചതെന്നാണ് ഫർഹത്തിൻ്റെ ഭർത്താവ് അസ്ഹറുദ്ദീൻ പറഞ്ഞത്.

അസ്ഹറുദ്ദീന്റെയും ഫർഹത്തിന്റെയും പ്രണയവിവാഹമായിരുന്നു. ഇരുവരുടെയും വീട്ടുക്കാരുടെ എതിർപ്പോടെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് പെൺക്കുട്ടികളുണ്ട്. ഭാര്യ മൂന്നാമതും പെൺകുഞ്ഞിനെയാണ് ​ഗർഭം ധരിച്ചെതെന്ന സംശയം അസ്ഹറുദ്ദീനുണ്ടായിരുന്നു. ഇയാൾക്ക് ഒരു ആൺക്കുട്ടി വേണമെന്നായിരുന്നു ആ​ഗ്രഹം. പെൺക്കുട്ടിയാണെന്ന് ആരോപിച്ച് ഭാര്യയെ പല തവണ ഇയാൾ അബോഷന് നിർബന്ധിച്ചിരുന്നു. ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്. നീന്തൽ കുളത്തിലെ സിസിടിവി സംഭവം നടക്കുന്നതിന് മുൻപ് തന്നെ ഓഫ് ചെയ്ത നിലയിലായിരുന്നു. അസ്ഹറുദ്ദീൻ്റെ മൊഴികളിൽ വെെരുധ്യമുണ്ട്. ഫർഹത്തിൻ്റെ അച്ഛൻ അസ്ഹറുദ്ദീനെതിരെ പരാതി നൽകിയിട്ടുണ്ട്. 'എന്റെ മകൾ ദിവസങ്ങളോളം സമ്മർദ്ദത്തിലായിരുന്നു. ഇതൊരു അപകടമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല' എന്നാണ് പരാതിയിൽ ഫർഹത്തിൻ്റെ അച്ഛൻ പറയുന്നത്.

Content Highlights: Suspecting the baby was a girl for the third time; Young man kills pregnant wife and two daughters

in Hanamkonda, Telangana

dot image
To advertise here,contact us
dot image