ഹൈദരാബാദ് ഇഫ്‌ളു യൂണിയന്‍ തെരഞ്ഞെടുപ്പ്: എന്‍എസ്‌യു-എംഎസ്എഫ്-ഫ്രറ്റേണിറ്റി സഖ്യത്തിന് വിജയം

'വിധ്വേഷത്തിനെതിരെ ഒരുമിക്കാം' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സഖ്യം മത്സര രംഗത്തുണ്ടായിരുന്നത്

ഹൈദരാബാദ് ഇഫ്‌ളു യൂണിയന്‍ തെരഞ്ഞെടുപ്പ്: എന്‍എസ്‌യു-എംഎസ്എഫ്-ഫ്രറ്റേണിറ്റി സഖ്യത്തിന് വിജയം
dot image

ഹൈദരാബാദ്: ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് സർവകലാശാലയിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ആവാസ് മുന്നണിക്ക് ജയം. എംഎസ്എഫ്, എൻഎസ്‌യുഐ, ഫ്രറ്റേണിറ്റി എന്നിവർ ഉൾപ്പെട്ട സഖ്യമാണ് വിജയിച്ചത്. വിധ്വേഷത്തിനെതിരെ ഒരുമിക്കാം' എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു സഖ്യം മത്സര രംഗത്തുണ്ടായിരുന്നത്.

എംഎസ്എഫിന്റെ ഇർഫാൻ ഷാജുദ്ദീനാണ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രട്ടറിയായി ഹലീമത്തു സഅദിയയും തെരഞ്ഞെടുക്കപ്പെട്ടു. ഹർഷദ് ഷിബിൻ ആണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റായി സോനുരാജ്, കൾച്ചറൽ സെക്രട്ടറിയായി ആയിഷ നേഹ, സ്പോർട്സ് സെക്രട്ടറിയായി ഉദിത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

സ്‌കൂൾ കൗൺസിൽ പോസ്റ്റുകളിലും എംഎസ്എഫ്, എൻഎസ്‌യുഐ, ഫ്രറ്റേണിറ്റി സഖ്യമാണ് വിജയിച്ചത്. സ്‌കൂൾ ഓഫ് ഇഫ്ളുവിൽ എംഎസ്എഫിന്റെ മുഹമ്മദ് അജ്മൽ അടക്കം വിജയിച്ചു. എബിവിപി ഇരുപത്തിയൊന്നിൽ വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങി. സ്‌കൂൾ ഓഫ് യൂറോപ്യൻ ലാംഗ്വേജസിൽ സയ്യിദ് ഹുബാബ്, സ്‌കൂൾ ഓഫ് ഇന്റർ ഡിസിപ്ലിനറി സ്റ്റഡീസിൽ സിനാൻ എന്നിവരും എംഎസ്എഫിനായി മത്സരിച്ചിരുന്നു.

വിജയികളെ എംഎസ്എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. ദേശീയ തലത്തിൽ തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിന് വലിയ ഊർജവും ശക്തിയും നൽകുന്നതാണ് ഈ വിജയമെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു പറഞ്ഞു. കേരളത്തിൽ യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി സഖ്യം സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഒരു ദേശീയ സർവകലാശാലയിൽ കോണ്‍ഗ്രസ്- ലീഗ് - ജമാഅത്ത് സഖ്യം വിജയിച്ചിരിക്കുന്നത്.

Content Highlights: In the union elections at Hyderabad English and Foreign Languages University, the alliance including MSF, NSUI, and Fraternity emerged victorious. The coalition successfully secured the student union leadership

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us