മഹാരാഷ്ട്രയിൽ BJPയുമായി സഖ്യം; പാർട്ടി സസ്‌പെൻഡ് ചെയ്ത കോൺഗ്രസ് കൗൺസിലർമാർ നേരെ BJPയിൽ ചേർന്നു

അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിലാണ് ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് കോൺഗ്രസ്-ബിജെപി സഖ്യമുണ്ടായത്

മഹാരാഷ്ട്രയിൽ BJPയുമായി സഖ്യം; പാർട്ടി സസ്‌പെൻഡ് ചെയ്ത കോൺഗ്രസ് കൗൺസിലർമാർ നേരെ BJPയിൽ ചേർന്നു
dot image

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യം ചേർന്നതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട 12 കോൺഗ്രസ് കൗൺസിലർമാർ ബിജെപിയിൽ ചേർന്നു. അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷനിലെ 12 കോൺഗ്രസ് കൗൺസിലർമാരാണ് ബിജെപിയിൽ ചേർന്നത്. കൗൺസിലർമാർ വന്നത് കേവലം അധികാരമോഹത്തിന്റെ ഭാഗമായല്ലെന്നും വികസനമാണ് ഉന്നമെന്നും പ്രവേശനം സ്ഥിരീകരിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദ്ര ചവാൻ പറഞ്ഞു.

അംബെർനാഥ് മുനിസിപ്പൽ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിലാണ് ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് കോൺഗ്രസ്-ബിജെപി സഖ്യമുണ്ടായത്. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ 60 സീറ്റുകളിൽ 27 സീറ്റുകൾ നേടി ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗമാണ് ഒന്നാമതെത്തിയത്. എന്നാൽ ഇവർക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നാലെയുണ്ടായ മേയർ തെരഞ്ഞെടുപ്പിൽ ശിവേസന ഷിൻഡെ വിഭാഗത്തിന്റെ മേയർ സ്ഥാനാർഥിയായ മനീഷ വാലെകറിനെ പരാജയപ്പെടുത്താനാണ് ബിജെപിയും കോൺഗ്രസും കൈകൊടുത്ത്. മേയർ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തേജശ്രീ കരഞ്ജുലെയാണ് വിജയിച്ചത്. ബിജെപിയുടെ 14, കോൺഗ്രസിന്റെ 12, എൻസിപി അജിത് പവാർ വിഭാഗത്തിന്റെ 4, സ്വതന്ത്രർ 2 പേർ എന്നിവരുടെ വോട്ടാണ് ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

അംബെർനാഥ് വികാസ് അഘാടി എന്നായിരുന്നു പുതിയ സഖ്യത്തിന് നൽകിയിരിക്കുന്ന പേര്. എന്നാൽ സഖ്യം വൻ വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം കോൺഗ്രസ് തങ്ങളുടെ 12 കൗൺസിലർമാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. ബ്ലോക്ക് അധ്യക്ഷൻ പ്രദിപ് പാട്ടീൽ അടക്കമുള്ളവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ നടപടിയുടെ ചൂടാറും മുൻപേയാണ് ഇവരെല്ലാം ബിജെപിയിൽ ചേർന്നത്.

Content Highlights: congress counsillors went to bjp hours after they were suspended for alliance with bjp at maharashtra

dot image
To advertise here,contact us
dot image