നല്ല പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം; സ്‌നേഹയ്‌ക്കെതിരെ വീണ്ടും സത്യഭാമ

സത്യഭാമയുടെ അടുത്ത് പഠിച്ച കുട്ടികൾ എത്രത്തോളം മാനസിക പീഡനം സഹിച്ചു കാണുമെന്നും രാമകൃഷ്ണനെതിരെ സംസാരിച്ചത് വൈറലാകാൻ വേണ്ടിയാണെന്നും സ്നേഹ വീഡിയോയിൽ പറയുന്നുണ്ട്

നല്ല പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല, ആളും തരവും നോക്കി കളിക്കണം; സ്‌നേഹയ്‌ക്കെതിരെ വീണ്ടും സത്യഭാമ
dot image

നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആർഎൽവി രാമകൃഷ്ണനെ വിമർശിച്ച സത്യഭാമയ്ക്ക് എതിരെ സ്നേഹ പ്രതികരിച്ചതായിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ വീണ്ടും സ്നേഹയ്ക്ക് എതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സത്യഭാമ. ഒപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

'നല്ല കുടുംബത്തിൽ നല്ലൊരു പിതാവിന് ഉണ്ടായ ഒരാളും എന്നെ മോശം പറയില്ല. ഓവർ സ്മാർട്ട് കളിക്കുമ്പോൾ ആളും തരവും നോക്കി കളിക്കണം. എന്നെ പറഞ്ഞതിനുള്ള മറുപടി മാത്രമേ ഞാൻ കൊടുത്തിട്ടുള്ളൂ', എന്നാണ് സത്യഭാമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം സ്നേഹയുടെ ഒരു വീഡിയോയും സത്യഭാമ പങ്കുവെച്ചിട്ടുണ്ട്. സത്യഭാമയുടെ അടുത്ത് പഠിച്ച കുട്ടികൾ എത്രത്തോളം മാനസിക പീഡനം സഹിച്ചു കാണുമെന്നും രാമകൃഷ്ണനെതിരെ സംസാരിച്ചത് വൈറലാകാൻ വേണ്ടിയാണെന്നും സ്നേഹ വീഡിയോയിൽ പറയുന്നുണ്ട്. സംസ്കാരം ഇല്ലാത്ത സ്ത്രീയ്ക്ക് മാത്രമേ ഇങ്ങനെ ഒക്കെ സംസാരിക്കാൻ പറ്റുള്ളൂവെന്നും സാംസ്കാരിക കേരളത്തിന് തന്നെ ഏറ്റവും അപമാനമാണ് സത്യഭാമയെന്നും സ്നേഹ കുറ്റപ്പെടുത്തിയിട്ടുണ്ട്. അവരുടെ പേര് പോലും പറയാൻ തനിക്ക് ഇഷ്ടമില്ലെന്നും സ്നേഹ പറയുന്നുണ്ട്.

'മറിമായത്തിലാണ് എന്നെ വിഷമിപ്പിച്ച, എനിക്കെതിരെ പോസ്റ്റിട്ട ഒരുത്തി ഉള്ളത്. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അവളെ അറിയാം, ആകെപ്പാടെ ഉരുണ്ടുപരന്ന് ഇരിക്കുന്ന ഒരുത്തി. കലാമണ്ഡലത്തില്‍ ഓട്ടന്‍തുള്ളല്‍ പഠിച്ച ഒരുത്തി. ഇവള്‍ എന്തു തുള്ളല്‍ ആണ് പഠിച്ചതെന്ന് പോലും എനിക്കറിഞ്ഞുകൂടാ. അവള്‍ എന്നെ വിശേഷിപ്പിച്ചത് 'ഈ സ്ത്രീ' എന്നാണ്. അവര്‍ പറഞ്ഞതെല്ലാം എന്റെ ഫോണില്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്. എനിക്കിങ്ങനെ ഒരു അവസരം ലഭിക്കുമെന്ന് നീ വിചാരിച്ചില്ല. ഇന്റര്‍വ്യൂവില്‍ ഡാന്‍സിന് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടന്‍തുള്ളല്‍ എടുത്തത്. ഓട്ടന്‍തുള്ളല്‍ ആണോ തുള്ളുന്നത്. നീ പഠിച്ച തൊഴില്‍ ആദ്യം കൈകാര്യം ചെയ്യ്.

നീ ജനിക്കുന്നതിനു മുമ്പ് ചായം തേച്ച് ഫീല്‍ഡില്‍ ഇറങ്ങിയതാണ് ഞാന്‍. നീയൊന്ന് കളിച്ചു കാണിക്ക്. കഞ്ഞി കുടിച്ച് ജീവിക്കാന്‍ വേണ്ടിയല്ലേ അഭിനയിക്കാന്‍ പോയത്. നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം. അന്തസ് ആയിട്ടാണ് ഞാന്‍ കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങിയത്. നിന്റെ നാട്ടില്‍ ഒരു പരിപാടിക്ക് എന്നെ വിളിക്ക്, ഞാന്‍ വന്നു കളിക്കാം. എന്നെ വിമര്‍ശിച്ച് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം നിനക്ക് കിട്ടി. നിന്റെ ഭര്‍ത്താവ് പീഡനക്കേസില്‍ പ്രതിയായി, ശരിയാണോ? അതൊക്കെ നീ മറന്നോ? ഞങ്ങള്‍ അതൊക്കെ മറക്കുമെന്ന് നീ വിചാരിച്ചു. അതിനാണ് ദൈവം എന്ന ശക്തിയുള്ളത്', എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലൂടെ സത്യഭാമ പറയുന്നത്.

sathyabhama

വീഡിയോയ്ക്ക് പിന്നാലെ രൂക്ഷവിമർശനമാണ് സത്യഭാമയ്ക്ക് നേരെ ഉയരുന്നത്. 'ആരും മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ശ്രദ്ധ നേടാനുള്ള വീഡിയോ ആണ്', 'സ്നേഹ അസാധ്യ കലാകാരിയാണ്. അവരെ ചോദ്യം ചെയ്യാനുള്ള യോഗ്യതയൊന്നും സത്യഭാമയ്ക്കില്ല' എന്നിങ്ങനെയാണ് ലഭിക്കുന്ന കമന്റുകൾ.

Content Highlights: Kalamandalam Sathyabhama again posts threatening comments against sneha sreekumar

dot image
To advertise here,contact us
dot image