റവന്യൂ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടയിടങ്ങളിൽ റെയ്ഡ്; പൂട്ടിയിട്ട വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 75 ലക്ഷം രൂപ

ഭുവനേശ്വറിലെ ബഡഗഡ പ്രദേശത്തുളള പാണ്ടയുടെ ഭാര്യാമാതാവിന്റെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നടന്ന റെയ്ഡില്‍ 75 ലക്ഷം രൂപ കണ്ടെടുത്തു

റവന്യൂ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടയിടങ്ങളിൽ റെയ്ഡ്; പൂട്ടിയിട്ട വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 75 ലക്ഷം രൂപ
dot image

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ തഹസിൽദാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളും പണവും. ബരാങ്ങിലെ അഡീഷണല്‍ റവന്യൂ ഉദ്യോഗസ്ഥന്‍ (തഹസില്‍ദാര്‍) ജിതേന്ദ്ര കുമാര്‍ പാണ്ടയുമായി

ബന്ധപ്പെട്ട നിരവധിയിടങ്ങളിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ 82 ലക്ഷം രൂപ പണവും സ്വര്‍ണാഭരണങ്ങളും സ്ഥാവര വസ്തുക്കളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഭുബനേശ്വറിലെ ബഡഗഡ പ്രദേശത്തുളള പാണ്ടയുടെ ഭാര്യാമാതാവിന്റെ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നടന്ന റെയ്ഡില്‍ 75 ലക്ഷം രൂപയാണ് കണ്ടെടുത്തത്.

പാണ്ടയുടെ ഭാര്യാമാതാവ് കിടപ്പുരോഗിയാണെന്നും അവര്‍ നിലവില്‍ പാണ്ടയോടൊപ്പമാണ് താമസിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭുവനേശ്വറിലെ രണ്ട് മൂന്നുനില കെട്ടിടങ്ങളും ഒരു 2 ബിഎച്ച്‌കെ ഫ്‌ളാറ്റും ഖോര്‍ധ ജില്ലയില്‍ ഒരു ഇരുനില കെട്ടിടവും ഉള്‍പ്പെടെ പാണ്ടയ്ക്കും കുടുംബാംഗങ്ങള്‍ക്കും ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നിരവധി സ്വത്തുക്കള്‍ വിജിലന്‍സ് കണ്ടുകെട്ടി.

ഭുവനേശ്വറില്‍ നിന്ന് തന്നെ 6.20 ലക്ഷം രൂപയും 100 ഗ്രാം സ്വര്‍ണാഭരണങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പോസ്റ്റല്‍ നിക്ഷേപങ്ങള്‍ തുടങ്ങിയ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പാണ്ടയുമായി ബന്ധപ്പെട്ട എസ്ബിഐ ലോക്കര്‍ ഇതുവരെ തുറന്നിട്ടില്ല.

Content Highlights: Raids at places linked to revenue officer; gold ornaments and lakhs seized

dot image
To advertise here,contact us
dot image