പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു; വധു സുഹൃത്ത് അവീവ

ഏഴുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്

പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വിവാഹിതനാകുന്നു; വധു സുഹൃത്ത് അവീവ
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകനായ റൈഹാന്‍ വദ്ര വിവാഹിതനാകുന്നു. ദീര്‍ഘകാലത്തെ സുഹൃത്തും കാമുകിയുമായ അവീവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു.

ഏഴുവര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. വിപുലമായ വിവാഹനിശ്ചയ ചടങ്ങ് നാളെ രാജസ്ഥാനിലെ രണ്‍തംബോറില്‍ നടക്കുമെന്നാണ് വിവരം. വിവാഹം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നും വിവരമുണ്ട്.

അവീവ ബെയ്ഗും കുടുംബവും ഡല്‍ഹിയിലാണ് താമസിക്കുന്നത്. അച്ഛന്‍ ഇമ്രാന്‍ ബെയ്ഗ് ബിസിനസുകാരനും അമ്മ നന്ദിത ബെയ്ഗ് ഇന്റീരിയര്‍ ഡിസൈനറുമാണ്. പ്രിയങ്ക ഗാന്ധി വാദ്രയും നന്ദിത ബെയ്ഗും പഴയ സുഹൃത്തുക്കളാണെന്നും വിവരമുണ്ട്.

25 കാരനായ റൈഹാന്‍ ഫോട്ടോഗ്രാഫറാണ്. മുൻ ദേശീയ ഫുട്ബോൾ പ്ലെയറാണ് അവീവ. ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവീവ പിന്നീട് ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേര്‍ണലിസത്തിൽ ബിരുദം നേടി.

Content Highlights: Priyanka Gandhi's Son Raihan Vadra Engaged To Girlfriend Aviva Baig

dot image
To advertise here,contact us
dot image