സണ്ണിലിയോൺ പങ്കെടുക്കുന്ന ന്യൂയർ പരിപാടിക്കെതിരെ സന്യാസിമാരുടെ പ്രതിഷേധം; UP മഥുരയിലെ ബാറിലെ പരിപാടി റദ്ദാക്കി

മഥുര ഒരു പുണ്യഭൂമിയാണെന്ന് പറഞ്ഞാണ് സന്യാസിസമൂഹം പരാതിയുമായി രംഗത്ത് വന്നത്

സണ്ണിലിയോൺ പങ്കെടുക്കുന്ന ന്യൂയർ പരിപാടിക്കെതിരെ സന്യാസിമാരുടെ പ്രതിഷേധം; UP മഥുരയിലെ ബാറിലെ പരിപാടി റദ്ദാക്കി
dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ബാറിലെ പുതുവത്സരാഘോഷ പരിപാടി റദ്ദാക്കി. സന്യാസിമാരുടെയും മതസംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. സന്യാസിമാരില്‍ ഒരാള്‍ ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിക്ക് പിന്നാലെ ബാര്‍ ഉടമകള്‍ തന്നെ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ മഥുരയിലെ ബാറില്‍ നടക്കുന്ന പരിപാടിയിലായിരുന്നു സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്നത്. ജനുവരി ഒന്നിന് ബാറില്‍ നടക്കുന്ന ഡിജെയില്‍ താനുമുണ്ടാകുമെന്ന് സണ്ണി ലിയോണ്‍ പറയുന്ന പ്രൊമോ വീഡിയോ പുറത്തിറങ്ങിയിരുന്നു. പിന്നാലെ മഥുര ഒരു പുണ്യഭൂമിയാണെന്ന് പറഞ്ഞാണ് സന്യാസിസമൂഹം പരാതിയുമായി രംഗത്ത് വന്നത്. സണ്ണി ലിയോണ്‍ മുമ്പ് അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചയാളാണെന്ന് സന്യാസി പരാതിയില്‍ പറയുന്നത്.

'രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നു. ഈ ദിവ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലയാളുകള്‍ ഗൂഡാലോചന നടത്തുന്നു. ഇത്തരം പരിപാടികള്‍ നടത്തി മതവിരുദ്ധ വികാരം ഉണര്‍ത്താനാണ് ശ്രമിക്കുന്നത്. ഈ പുണ്യ ഭൂമിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തും', അദ്ദേഹം പറഞ്ഞു. പിന്നാലെ ബാര്‍ ഹോട്ടല്‍ തന്നെ പരിപാടി റദ്ദാക്കുകയായിരുന്നു. 'ആദരണീയരായ സന്യാസിമാരെ ബഹുമാനിക്കുന്നതിനാല്‍ ജനുവരി ഒന്നിന് സണ്ണി ലിയോണ്‍ വരുന്ന പരിപാടി റദ്ദാക്കുന്നു', എന്നായിരുന്നു ബാര്‍ ഉടമകള്‍ അറിയിച്ചത്.

Content Highlights: Sunny Leone s programme cancelled in UP after priests protest

dot image
To advertise here,contact us
dot image